Extra Small size-ൽ ഒരു വീട്‌ കണ്ടിട്ടുണ്ടോ? മുംബൈയിലാണ് സംഭവം!!!

മുംബൈ നഗരത്തിലെ ഈ അപാർട്മെന്റിന്റെ
മനോഹരമായ ഇന്റീരിയർ റെനോവേഷൻ വർക്ക് കാണൂ…

PROJECT XS | A renovation project | MUMBAI 

20 വർഷം പഴക്കമുള്ള ഒരു വീട്, പുതിയ കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റി ചെയ്താൽ എങ്ങനിരിക്കും? അതും മുംബൈ നഗരത്തിലെ 600 sq.ft മാത്രമുള്ള ഈ വീടിന്റെ ഇന്റീരിയർ??

അതിനായി അവർ Compact zoning എന്ന കണ്സെപ്റ്റിൽ തന്നെ ആശ്രയിച്ചു. പഴയ കാലത്തെ പോലെ ഓരോ ഇടവും ഓരോ ആവശ്യത്തിന് വേണ്ടി മാറ്റി വെക്കാതെ, മൾട്ടി ഫങ്ഷണൽ സ്‌പെയ്‌സസിലേക്ക് അവർ മാറി ചിന്തിച്ചു.

അങ്ങനെ ചെയ്തപ്പോൾ കിട്ടിയത് ഒരു ഉഗ്രൻ ബുട്ടീക്ക് ഹോം ആണ്. 

പേസ്റ്റൽ നിറങ്ങളാണ് ഈ സുന്ദരൻ വീടിനു തീം ആയി കൊണ്ടുവന്നത്. അത് ഫ്ലോറിങ്ങിലും, എന്തിനു വാതിലിലും അലമാരകൾക്ക് പോലും റിപ്പീറ് ചെയ്തിരിക്കുന്നു.

പിങ്ക് കളറിൽ ഉള്ള സോഫാസ് എടുത്തു പറയേണ്ടതാണ്. ഒരു വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന ഓരോ വസ്തുവും ഹൃദ്യമായി മാറുന്നത് അപൂർവം മാത്രം.

അലമാരകൾ പോലും ഈ തീം കൊണ്ടുവന്നപ്പോൾ ചൂരൽ മാതൃകയാണ് അതിനായി ഉപയോഗിച്ചത്.

കിച്ചനിൽ മണ്ണിന്റെ നിറമുള്ള ക്യാബിനുകളും പച്ചപ്പിന്റെ നിറമുള്ള wall ടൈൽസും ചെയ്തത് മറ്റൊരു ബ്രില്യൻസ്.

ബെഡ്റൂമിന്റെ ചുവരിലെ ടെക്സ്ചർ പെയിന്റിങ്ങും ഉഗ്രൻ.

ലൈറ്റിങ്ങിൽ ആണ് മറ്റൊരു പ്രത്യേകത. ഒരു സ്റ്റുഡിയോ മാതൃകയിൽ ഉള്ള ലൈറ്റ് ഫിറ്റിങ്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാലാവാം Studio XS എന്ന പേരും.

Principal architects – Rahul Das Menon and Ojas Chaudari

Design: Studio TAB @studiotabindia

Photography: Nayan Soni photograph