ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB

നമ്മുടെ വീടുകളുടെ ഏറ്റവും വലിയ ഫംഗ്ഷനാലിറ്റിയിൽ ഒന്നാണ് അത് മുഴുവനായി ഇലക്ട്രിസിറ്റിയുമായി കണക്ട് ആണ് എന്നുള്ളത്. വലിയ വോൾട്ടേജ്കൾ സ്റ്റേഷനിൽ ഉണ്ടാക്കുകയും അത് ട്രാൻസ്മിഷൻ ചെയ്തു ഇലക്ട്രിക് പോസ്റ്റുകൾ വഴി നമ്മുടെ വീടുകളിലേക്ക് എത്തുകയും ആണല്ലോ ചെയ്യുന്നത്. 

എന്നാൽ നമ്മുടെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന കറന്റിന്റെ എത്രയോ മടങ്ങ് ആണ് ഈ ഇലക്ട്രിക് പോസ്റ്റുകളുടെയും സബ്സ്റ്റേഷനിലും ഉള്ളത്. ഇങ്ങനെ വരുന്ന മാരകമായ വൈദ്യുതിയെ നിയന്ത്രണത്തിന് വിധേയമാക്കി വീടുകളിൽ ഉപയോഗിക്കാനാണ് നാം പലതരം സ്വിച്ചുകൾ പ്രയോജനപ്പെടുത്തുന്നത്. 

ഇതിൽ തന്നെ ഇന്ന് നമ്മുടെ വീട്ടിൽ വരുന്നതും അവിടെ നിന്ന് ഓരോ ലൈനിലേക്ക് പോകുന്നതുമായ വൈദ്യുതിയെ നിയന്ത്രിക്കാൻ നാം ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ് ELCB, MCB, RCCB തുടങ്ങിയവ.

ഇവയെ പറ്റി പറയുന്ന വിശദമായ രണ്ട് ഭാഗങ്ങൾ ഉള്ള ലേഖനമണിത്. 

ഈ ഭാഗത്തിൽ നാം MCB യെ കുറിച്ച് സംസാരിക്കുന്നു.

Miniature Circuit Breakers അഥവാ MCB

MCB രണ്ടുതരമുണ്ട്:

  1. Single Pole MCB
  2. Double Pole MCB

SP MCB (Single Pole MCB )

സിംഗിൾ പോൾ MCB, DP MCB യുടെ അതേ ഉപയോഗവും പ്രവർത്തനവും തന്നെയാണ്. 

എന്നാൽ സിംഗിൾ ലൈൻ ആയതുകൊണ്ട്  ട്രിപ്പ് ആകുമ്പോൾ  ന്യൂട്രലും ഫേസും വിച്ഛേദിക്കില്ല. ഫേസ് മാത്രം വിച്ഛേദിക്കുന്നു. 

DP MCB  പവർ സപ്ലൈ തുടക്കത്തിൽ നൽകുമ്പോൾ SP MCB വീടിനെ  ഓരോ സെക്ഷനായി തിരിച്ച്‌ ഓരോ സെക്ഷനിലെ ഉപകരണങ്ങളെയും വയറിങ്ങിനെയും പ്രേത്യകം സംഭരക്ഷിക്കുന്നു.

DP MCB (Double Pole Miniature Circuit Breaker)

ഡബിൾ പോൾ മിനിയേച്ചർ സർക്യൂട്ട് ബ്രൈക്കർ ഉപയോഗിക്കുന്നത് ഓവർ ലോഡ്, ഓവർ കറന്റ്, ഷോർട്ട് സർക്യൂട്ട് എന്നിവയേതെങ്കിലും സംഭവിക്കുമ്പോൾ  വീട്ടിലെ വയറിങ്ങിനെയും ഉപകരണങ്ങളെയും സംഭരക്ഷിക്കുന്നതിനു വേണ്ടിയാണ്.

ഒരു ഷോർട്ട് സർക്യൂട്ടോ, ഓവർ ലോഡോ സംഭിക്കുമ്പോൾ DP MCB ഓട്ടോമാറ്റിക്കായി താഴേക്ക് ട്രിപ്പ് ആകുകയും ന്യൂട്രൽ  കണക്ഷനും ഫേസ് കണക്ഷനും വിഛേദിച് അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നു.

MCB ഷോർട്ട് സർക്യൂട്ടിനും, ഓവർ ലോഡിനും വ്യത്യസ്‌ത രീതിയിലാണ് ട്രിപ്പ്‌ ആകുന്നത്. 

ഓവർ ലോഡ് ഉണ്ടാകുമ്പോൾ MCBയ്ക്ക്  അകത്തുള്ള ഒരു ബൈ മെറ്റൽ സ്ട്രിപ്പ് ചൂടാകുകയും, ഈ മെറ്റൽ സ്ട്രിപ്പ് ചൂടാകുമ്പോൾ വളയുകയും ചെയ്യുന്നു.

ഇത്തരത്തിൽ വളയുമ്പോൾ  MCB യ്ക്ക് അകത്തുള്ള  മെക്കാനിസം കണക്ഷൻ ഡിസ്കണക്ട് ചെയ്യുന്നു. 

അതുകൊണ്ടു ഓവർ ലോഡുള്ള സമയത്ത് ചിലപ്പോൾ മിനുട്ടുകൾ എടുത്താണ് ട്രിപ്പ് ആകുന്നത് ( ചൂടാകുന്നതിനുള്ള  സമയം ആവശ്യമാണ്).

എന്നാൽ ഷോർട്ട് സർക്യൂട്ടിൽ ഇത്രയും സമയം നല്കാൻ പാടില്ലാത്തത്കൊണ്ട് മറ്റൊരു ടെക്നോളോജിയാണ് ഉപയോഗിക്കുന്നത്. 

ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്ന സമയത്ത്  MCB യ്ക്ക് അകത്തുള്ള ഒരു കോയിൽ വളരെ ഉയർന്ന കറന്റ് മൂലം കാന്തമാകുകയും ഒരു മെറ്റൽ ലിവറിനെ ചലിപ്പിച്ഛ്  സെക്കൻഡുകൾക്കുള്ളിൽ  തന്നെ ഡിസ്കണക്ട് ചെയ്യിക്കുന്നു.

MCB കൾ സാധാരണ 3 ടൈപ്പ് ഉണ്ട്

 B, C, D.

B ടൈപ്പ് MCB, MCB യിലൂടെയുള്ള കറന്റ്  റേറ്റഡ് കറണ്ടിന്റെ 3 മുതൽ 5 മടങ്ങുവരെയാകുമ്പോൾ  ട്രിപ്പ് ആകുന്നു.

അതായത് ഒരു 10A B ടൈപ്പ്  MCB ട്രിപ്പ് ആകണമെങ്കിൽ MCB യിലൂടെ  30A മുതൽ 50A വരെ കറന്റ് പാസ് ചെയ്യണം.

B ടൈപ്പാണ്സാധാരണ വീട്ടുപകരണങ്ങൾക്ക് ഉപയോഗിക്കുന്നത്.

C ടൈപ്പ് MCB, MCB യിലൂടെയുള്ള കറന്റ്  റേറ്റഡ് കറണ്ടിന്റെ 5 മുതൽ 10 മടങ്ങുവരെയാകുമ്പോൾ  ട്രിപ്പ് ആകുന്നു.

C ടൈപ്പ് കൂടുതലായും ഉപയോഗിക്കുന്നത്  മോട്ടോർ പോലുള്ള ഉപകരണങ്ങൾക്കാണ്.

D ടൈപ്പ് MCB , MCB യിലൂടെയുള്ള കറന്റ്  റേറ്റഡ് കറണ്ടിന്റെ 10 മുതൽ 25 മടങ്ങുവരെയാകുമ്പോൾ  ട്രിപ്പ് ആകുന്നു. കൂടുതലായും ഉപയോഗിക്കുന്നത് ഇൻഡസ്ട്രിയൽ ഉപകരണങ്ങൾക്ക്(വലിയ മോട്ടോർ, വെൽഡിങ് മെഷീൻ etc ).

രണ്ടാം ഭാഗം വായിക്കാൻ: