സെപ്റ്റിക് ടാങ്കിന് സോക്പിറ്റ് നിർമ്മിക്കുന്നതിന്റെ ആവശ്യമെന്ത്?

ഇന്ന് വീടും വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെ പറ്റിയും യും അതിന്റെ അന്തേവാസികൾ അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്.  അതിപ്പോൾ കോൺക്രീറ്റിനെ പറ്റി ആയാലും ശരി, മാലിന്യസംസ്കരണം ആയാലും ശരി.

പലപ്പോഴും നാം ഏറെ അവഗണനയോടെ കൂടി കാണുന്ന ഒരു ഭാഗമാണ് മാലിന്യസംസ്കരണം. എന്നാൽ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഏറെ ബുദ്ധിമുട്ടുകൾ പിന്നീട് വരാവുന്ന ഒരു ഭാഗം തന്നെയാണിത് ഇത്. 

മാലിന്യസംസ്കരണത്തിന് കറക്റ്റ് ആയുള്ള ഫ്‌ളോ ഉറപ്പുവരുത്തുന്ന രീതിയിലുള്ള പ്ലമ്പിങ്, പിന്നീട് വരാവുന്ന ബ്ലോക്കുകളുടെ സാധ്യത പരമാവധി കുറയ്ക്കുക എന്നതൊക്കെ ഈ ഘട്ടത്തിൽ നിർബന്ധമായും ചെയ്യേണ്ടതാണ്.

ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ് സെപ്റ്റിക് ടാങ്ക്. ഈ സെപ്റ്റിക് ടാങ്ക് സിസ്റ്റത്തിന്റെ ഒരു അഭിവാജ്യഘടകം സോക് പിറ്റും.

ഈ സോക് പിറ്റിന്റെ ആവശ്യകതയും പ്രവർത്തനവും ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്:

എന്താണ് സോക്ക് പിറ്റ്?

സെപ്റ്റിക് ടാങ്കിന്റെ ഔട്ട്ലെറ്റ് പൈപ്പിൽ നിന്നും വരുന്ന വെള്ളം ഒന്നുകൂടി ഫിൽറ്റർ ചെയ്ത് ഭൂമിയിലേക്ക് ഇറക്കി വിടുന്നതിനു വേണ്ടിയിട്ടാണ് പ്രാഥമികമായി സോക്പിറ്റ് നിർമ്മിക്കുന്നത്. 

ഭൂമിയിലേക്ക് പുറംതള്ളുന്ന വെള്ളത്തിൻറെ കണ്ടാമിനേഷൻ ലെവൽ അഥവാ ജലത്തിലുള്ള അണുക്കളുടെ അളവ് പരമാവധി കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

തന്മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഒരു പരിധിവരെ ചെറുക്കുകയും ചെയ്യാം എന്നുള്ളതാണ് ഇതിൻറെ ഒരു ഗുണം.  

സോക്ക് പിറ്റ് നിർമാണം

സോക്ക്പിറ്റ് നിർമ്മിക്കുന്നത് രണ്ടു തരത്തിലാണ്:

ഒന്ന് പരമ്പരാഗതമായ ഇഷ്ടികയും മണലും, സിമൻറ്റും ഉപയോഗിച്ചാണ്‌ ചെയ്യുന്നത്

ഇവ ഉപയോഗിച്ച് ഒരു ചേംബർ പോലെ കെട്ടുകയും, അതിനകത്ത് മെറ്റൽ, കല്ലുകൾ, ഓടിൻറെ കഷണങ്ങൾ മുതലായവ് ഇട്ട് ഫില്ല് ചെയ്യുക എന്നതാണ് ഇതിന്റെ പ്രക്രിയ . 

ഇതിനു ശേഷം ചേമ്പറീന് പുറത്തുള്ള ഭാഗത്തെ മണ്ണ് കുറച്ചധികം മാറ്റുകയും, അവിടെയും മെറ്റലും ഇഷ്ടിക ഓടിൻറെ കഷണങ്ങളും ഇട്ട് ഫിൽ ചെയ്യുകയും ചെയ്യുന്നു. അങ്ങനെ, സെപ്റ്റിക് ടാങ്കിൽ നിന്നും വരുന്ന വെള്ളം ഈ ഫില്ല് ചെയ്ത വസ്തുക്കളിലൂടെ  അരിച്ച്  ഭൂമിയിലേക്കിറങ്ങാൻ ഉള്ള സൗകര്യം കിട്ടുന്നു . 

ഇങ്ങനെ കല്ലും മറ്റും ഉപയോഗിച്ച് ഫില്ല് ചെയ്യുന്നതുകൊണ്ട് ഔട്ട്ലെറ്റ് പൈപ്പ് ഒരിക്കലും അടഞ്ഞു പോകാൻ   ഇടയാകാതെയും ഇരിക്കുന്നു. 

റെഡിമെയ്ഡ് ആയിട്ടുള്ള  സോക്ക്   പിറ്റ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. 

പരമ്പരാഗതമായി നിർമ്മിക്കുന്ന ചേംബറിന്ന്  പകരം ഈ റെഡിമെയ്ഡ്  സോക്ക് പിറ്റ് വെക്കുന്നു എന്നത് മാത്രമാണ് നിർമ്മാണ രീതിയിൽ ആകെയുള്ള വ്യത്യാസം.  

ബാക്കിയുള്ള പ്രക്രിയകൾ എല്ലാം  മുന്നേ പരാമർശിച്ച രീതിയിൽ  തന്നെയാണ് ഇതിലും ചെയ്യേണ്ടത്.