ചില അകൽച്ച പ്രശ്നങ്ങൾ: അടുത്തുള്ള വീട്ടിൽ നിന്നും എത്ര ഡിസ്റ്റൻസ് വിട്ടാണ് സെപ്റ്റിക് ടാങ്ക് കുഴിക്കേണ്ടത്? എന്തുകൊണ്ട്?

വീടിൻറെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഭാഗമാണ് സെപ്റ്റിക് ടാങ്കും, സോക്ക് പിറ്റും മറ്റും. പ്രധാനമായും വീടുകളിലെ ടോയ്ലറ്റ് വെള്ളമാണ് സെപ്റ്റിക് ടാങ്കിൽ എത്തുക. 

അതിനാൽ തന്നെ ഇവയുടെ ശരിയായ സംസ്കരണവും, അതിനായി നാം നിർമ്മിക്കുന്ന സെപ്റ്റിടാങ്ക് അടക്കമുള്ളവ അത്യധികം ശാസ്ത്രീയമായും ചെയ്യുക എന്നത് നിർബന്ധമാണ്.

ഇവ ഇടയ്ക്കിടയ്ക്ക് തുറക്കാനോ മെയിൻറനൻസ് ചെയ്യാനോ പറ്റുന്ന കാര്യങ്ങൾ അല്ല എന്നതാണ് ഇതിൻറെ കാര്യം. വീടിൻറെ നിർമ്മാണ സമയത്ത് തന്നെ എന്നെ അതിനായി നിർദ്ദേശിച്ചിട്ടുള്ള എല്ലാതരം ഒരുക്കങ്ങളും മുൻകരുതലുകൾ എടുത്തു തന്നെ വേണം ചെയ്യാൻ.

നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പ്രധാന ജലസ്രോതസ്സ് ആണ് കിണർ എന്നു പറയുന്നത്. അതിനാൽ തന്നെ എല്ലാ സമയവും ഇതിലെ വെള്ളം ശുദ്ധമായി നിലനിൽക്കാനും ഭൂമിക്കടിയിലുള്ള അണ്ടർഗ്രൗണ്ട് വാട്ടർ ലെവലുകൾ തമ്മിൽ മിക്സ് ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അതു മാത്രമല്ല, നാം സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ അതിൻറെ എല്ലാ വശത്തുമുള്ള ഉള്ള മറ്റു വീടുകൾ, കിണറുകൾ എന്നിവയും നാം കാര്യമായിത്തന്നെ പരിഗണിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ, ഒരു രീതിയിലും ഇവയുടെ അണ്ടർ ഗ്രൗണ്ട് വാട്ടർ ലെവൽ മാലിന്യം കെട്ടി നിൽക്കുന്ന സെപ്റ്റിക് ടാങ്കിന്റേതുമായി കൂടിച്ചേരാൻ പാടുള്ളതല്ല. ഇത്  രോഗങ്ങൾക്കും കാരണമാകും. 

അതിനാൽ, അടുത്തുള്ള വീട്ടിൽ നിന്നും, നമ്മുടെയും മറ്റുള്ളവരുടെ കാറ്റിൽ നിന്നും എത്ര അകലമാണ് സെപ്റ്റിക് ടാങ്കിന് നിർദ്ദേശിച്ചിരിക്കുന്നത് എന്ന് നോക്കാം:

വീട്ടിലെ കിണറിൽ നിന്നും എത്ര ഡിസ്റ്റൻസ് വിട്ടിട്ട് വേണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ടത്?

കിണറിൻറെ ഔട്ടറിൽ നിന്നും കുറഞ്ഞത് ഏഴര മീറ്റർ എങ്കിലും അകലം വിട്ട് വേണം സെപ്റ്റിക് ടാങ്ക്ൻറെ നിർമാണം.  നമ്മുടെ പ്ലോട്ടിൽ ഉള്ള കിണർ ആണെങ്കിലും നമ്മുടെ അയൽവക്കത്തുള്ള വീട്ടിലെ കിണർ ആണെങ്കിലും ഈ നിയമം ഒരേപോലെ ബാധകമാണ്.

വസ്തുവിൻറെ അതിരിൽ നിന്നും എത്ര ഡിസ്റ്റൻസ് വിട്ടാണ് സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ടത്?

 വസ്തുവിൻറെ അതിരിൽ നിന്നും   മീറ്റർ 20 സെൻറീമീറ്റർ ഡിസ്റ്റൻസ് കൊടുത്തുകൊണ്ട് വേണം സെപ്റ്റിടാങ്ക് നിർമ്മിക്കാൻ. 

ഇതേ നിയമം അയൽപക്കക്കാരും പാലിക്കുന്നതോടു കൂടി സെപ്റ്റിക് ടാങ്കുകൾ ഓരോ വളപ്പിലുള്ള കിണറിൽ നിന്നും വേണ്ട അകലം കിട്ടുന്നു.

എന്നാൽ ചെറിയ പ്ലോട്ട് ആണെങ്കിൽ ഇതിൽ ചെറിയ ഇളവ് വരുത്താനുള്ള പ്രൊവിഷൻ ഉണ്ട്.

ഇങ്ങനെയുള്ള അവസരത്തിൽ വസ്തുവിൻറെ അതിരിൽ നിന്നും ഒരടി ഡിസ്റ്റൻസ് ഇട്ടു കൊണ്ട് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാം. എന്നാൽ ഈ അവസരത്തിലും കിണറിൽ നിന്നും ഏഴര മീറ്റർ അകലത്തിൽ തന്നെയായിരിക്കണം സെപ്റ്റിക് ടാങ്ക് എന്നത് നിർബന്ധമാണ്.