പോളിഷ് എത്ര തരം ഉണ്ട് എന്ന് ആദ്യം മനസിലാക്കാം.
ആദ്യകാലങ്ങളിൽ വുഡിന്റെ തിളക്കം കൂട്ടുന്നതിന് വേണ്ടി വാർണിഷ് എന്ന് പേരുള്ള ഒരു തരം ക്ലിയർ ആണ് ഉപയോഗിച്ചിരുന്നത്.വാർണിഷ് ഉപയോഗിക്കുമ്പോൾ ബേയ്സ്കോട്ടിന്റെ ആവശ്യമില്ല . പിന്നീട് വുഡിനെ പ്രൊട്ടക്ഷൻ കൂട്ടുന്നതിന് വേണ്ടി സീലർ ഉപയോഗിച്ച് തുടങ്ങി. ഇതു പലതരത്തിൽ അപ്ലേ ചെയ്യാം. ഡയല്യൂറ്റിംഗ് ഏജന്റ് ആയ തിന്നർ ഉപയോഗിച്ച് നേർപ്പിച്ച വേണം സീലർ ബ്രഷ് കൊണ്ട് അപ്ലൈ ചെയ്യാൻ അതിനു ശേഷം തിളക്കംകിട്ടുന്നതിനു വേണ്ടി ഷീൻലാക്ക് പോളിഷ് ഉപയോഗിച്ച് ബ്രഷ് അല്ലെങ്കിൽ കോട്ടൺ തുണി കൊണ്ടോ അപ്ലേ ചെയ്തിരുന്നു ഇതല്ലാം നാച്ചുറൽ പോളിഷിങ് തന്നെ ആയിരുന്നു എങ്കിലും കാലം പുരോഗമിച്ചപ്പോൾ പുതിയതരം ടെക്നോളജിയും നിലവിൽ വന്നു . ഇപ്പോൾ പുതിയ ടെക്നോളജി എന്നത് PU ഫിനിഷിങ് ആണ്
പോളിഷിംഗ് നെ പറ്റിയുള്ള സംശയങ്ങളും ഉത്തരങ്ങളും
Q : നാച്ചുറൽ പോളിഷിംഗ് ?
A : വുഡിന്റെ തനതായ ഗ്രൈൻസും (വര, ലൈൻ ) കളറും നിലനിർത്തിക്കൊണ്ടു വുഡിനെ തിളക്കത്തോടൊപ്പം ട്രാൻസ്പെരന്റ് ക്ലിയർ (ഒരു ഗ്ലാസിലൂടെ നോക്കുന്ന പോലെ ) ചെയ്യുന്നതിനാണ് നാച്ചുറൽ പോളിഷിങ് എന്ന് പറയുന്നത് .
Q 2 : നാച്ചുറൽ പോളിഷിങ് സാധാരണയായി ചെയ്യുന്ന രീതി എങ്ങനെ?
A : ആദ്യമായി പോളിഷ് ചെയ്യേണ്ടുന്ന വുഡിന്റെ പ്രതലം ഹാർഡ് ആണെങ്കിൽ വുഡ് സാൻഡിങ് മെഷീൻ കൊണ്ടോ ക്ലൊത്പപ്പേർ അഥവാ ബെൽറ്റുപേപ്പർ 100, 120 ഉപയോഗിച്ചു നല്ലവണ്ണം ഉരക്കണം അതിനു ശേഷം 120 ആം നമ്പർ വാട്ടർപെപ്പെർ ഉപയോഗിച്ച് മിനുസപ്പെടുത്തണം. അതിനു ശേഷം ക്രാക്ക് കളോ ഹോളുകളോ ഉണ്ട് എങ്കിൽ അതിൽ ബോഡിഫില്ലർ അല്ലെങ്കിൽ എംസീൽ കൊണ്ടോ ഫിൽ ചെയ്യണം ( വുഡിന്റെ കളർ ഏതാണോ അതെ കളർ പൌഡർ ഉപയോഗിച്ച് ചെയ്താൽ നന്നായിരിക്കും ) ഇതു ഉണങ്ങിയതിനു ശേഷം 120 വാട്ടർപേപ്പർ കൊണ്ട് നന്നായി ലെവൽ ചെയ്തു മിനുസപ്പെടുത്തണം. പിന്നീട് നമുക്ക് പോളിഷ് ചെയ്യേണ്ടുന്ന വുഡ് സ്റ്റൈൻ ( കറ ) ഉണ്ടാകുന്നതാണ് എങ്കിൽ അതായത് ( മഹാഗണി, ആഞ്ഞിലി, പ്ലാവ്. തുടങ്ങിയ മരങ്ങൾ ) സ്റ്റൈൻ പ്രൊട്ടക്ഷൻ മെറ്റീരിയൽ ആയ stain protection apoxy clear ഉപയോഗിച്ച് ഫസ്റ്റ് കോട്ട് അപ്ലേ ചെയ്യണം. ഇത് അപ്ലേ ചെയ്യുന്നത് കൊണ്ട് പിൽക്കാലത്തു വുഡിന്റെ കളർ ചെയിഞ്ച് ആകില്ല. അടുത്തതായി സീലർ അപ്ലെ ചെയ്യണം അതിനു മുകളിലായി വൂഡിൽ ശേഷിക്കുന്ന സുഷിരങ്ങൾ ഫില്ലോടെന്റ് ( ica, bergger )തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിച്ച് വേണം സുഷിരങ്ങൾ അടക്കാൻ.ഇങ്ങനെ അടച്ചത് നല്ലവണ്ണം ഉണങ്ങിയതിനു ശേഷം 220 ആം നമ്പർ വാട്ടർ പേപ്പർ ഉപയോഗിച്ച് നന്നായി മിനുസപ്പെടുത്തണം.പിന്നീട് ആ വുഡ് പ്രതലം സാൻഡിങ് സീലർ ഉപയോഗിച്ച് ഒരു വട്ടംകൂടി (സെക്കന്റ് കോട്ട് ) അപ്ലൈ ചെയ്യണം. വീണ്ടും പഴയപോലെ 320 ആം നമ്പർ വാട്ടർ പേപ്പർ ഉപയോഗിച്ച് നന്നായി മിനുസപ്പെടുത്തണം. തുടർന്ന് വുഡ് പ്രതലത്തിനു വേണ്ടുന്ന കളർ സ്റ്റൈനെർ ഉപയോഗിച്ച് സീലറിൽ മിക്സ് ചെയ്തു അപ്ലേ ചെയ്യണം. ഇങ്ങനെ കളർ സീലർ ഉപയോഗിച്ച് അപ്ലേ ചെയ്തതിനു ശേഷം നേരിട്ടു മിനുസപ്പെടുത്താൻ പാടില്ല അങ്ങനെ ചെയ്താൽ കളർസീലർ നഷ്ടപ്പെടും അതിനാൽ ഒരു കോട്ട് പ്ലെയിൻ സീലർ അപ്ലേ ചെയ്യാം. ഉണങ്ങിയതിനു ശേഷം ഇതിനു മുകളിൽ 400ആം നമ്പർ വാട്ടർ പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്തണം.തുടർന്ന് ഏഷ്യൻ, ബെർജർ, l C A,ഇത്തരത്തിലുള്ള കമ്പനികളുടെ pu clear seelar അപ്ലേ ചയ്യാം ഇതു നല്ലവണ്ണം ഉണങ്ങിയതിനു ശേഷം 400 ആം നമ്പർ വാട്ടർ പേപ്പർ ഉപയോഗിച്ച് വീണ്ടും മിനുസപ്പെടുത്താം .
അതിനുമുകളിൽPU clear matt or PU clear glozy ഒരു കോട്ട് അപ്ലേ ചെയ്യണം. ഇതു നല്ലവണ്ണം ഉണങ്ങിയാൽ 800 ന്റെ വാട്ടർപെപ്പെർ കൊണ്ട് വാട്ടർ കട്ട് ചെയ്യണം. പിന്നീട് PU ക്ലിയർ ഫൈനൽ കൊട്ട് അപ്ലൈ ചെയ്യണം ഇങ്ങനെ ആണു നാച്ചുറൽ PU കൊട്ട് ഫിനിഷിങ് OR പോളിഷിംഗ്
Q 3 ഇങ്ങനെ ചെയ്യുമ്പോൾ ടോട്ടൽ എത്ര പ്രൊസീജർ വരും അത് ഏതൊക്കെ ?
A ടോട്ടൽ 18 പ്രോസ്ജെർ വരും അത് സിമ്പിൾ ആയി പറയാം.
പോളിഷിംഗ് 18 പ്രോസിജിയറുകൾ
1) Clean surface and sandering with 80, 120 cloth papper
2) sandering with 120 waterpapper
3) crack filling with M-seal or Bodyfiller
4) sandering with 120 waterpapper
5) stain guard apoxy clear apply
6) first coat sanding seeler applay
7) filling with fillodent putty for small hole and crack.
8) Dry the putty then cutting with 220 water papper
9) second coat seelar apply
10) sandering with 220 waterpapper
11) colour seelar apply
12) plain seeler apply
13) smoothing with 320 waterpapper
14) PU seeler apply
15) smoothing with 400water papper
16) PU clear matt or PU clear glozy or PU clear semi glozy first cot apply
17) smoothing with 800 water papper
18) final cot PU clear apply
content courtesy : fb group