Home painting, painting tips, how to apply paint on walls വീടിന് ആദ്യം ഏത് പെയിന്റ് അടിക്കണം - Kolo

വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ വീട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ സാധാരണ രീതിയിൽ വൈറ്റ് കളർ ഉള്ള കുമ്മായം അല്ലെങ്കിൽ സം അടിക്കാർ ഉണ്ടല്ലോ.കാലങ്ങൾ കഴിഞ്ഞപ്പോൾ അത് പിന്നീട് വൈറ്റ് സിമന്റ് ലേക്കും പിന്നീട് പ്രൈമറി ലേക്കും പുട്ടി യിലേക്കും ഒക്കെ മാറി.പക്ഷെ ഇങ്ങനെയൊക്കെ വന്ന ഈ കാലത്ത് സാധാരണക്കാരന് എപ്പോഴും സംശയം തന്നെയാണ് വീടിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ആദ്യം എന്ത് ചെയ്യണം എന്നുള്ളത്. 80 ശതമാനം ആളുകളും ഇപ്പോഴും ഉപയോഗിക്കുന്നത് വൈറ്റ് സിമന്റ് തന്നെയാണ്. എന്നാൽ അതിന്റെ ഉപയോഗരീതി ശരിയായ രീതിയിൽ അറിയാത്തതുകൊണ്ട് ഉള്ള പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്.

വൈറ്റ് സിമന്റ്‌

വൈറ്റ് സിമന്റിന്റെ സെറ്റിംഗ് സമയം മനസ്സിലാക്കാതെയാണ് ചെയ്തിട്ടുള്ളത് എന്നതാണ് അതിന്റെ കാരണം. പ്ലാസ്റ്ററിങ് കഴിഞ്ഞ് വീട് അതുപോലെതന്നെ രണ്ട് ആഴ്ച മുതൽ ഒരു മാസം വരെ നിലനിർത്തണം. 2:1 എന്ന റേഷ്യോ യിൽ വേണം വൈറ്റ് സിമന്റ് അടിക്കാൻ ആയിട്ട്. രണ്ടു മൂന്നു മണിക്കൂർ കൊണ്ട് വൈറ്റ് സിമന്റ് പൂർണമായും സെറ്റ് ആയി കിട്ടും. പ്ലാസ്റ്ററിങ്ങിൽ വന്നിട്ടുള്ള ചെറിയ ചെറിയ സുഷിരങ്ങളെയും പോരായ്മകളും വൈറ്റ് സിമന്റ് അടിക്കുന്നത് കൊണ്ട് ഒരുപരിധിവരെ മറക്കാനാവും.പുട്ടി അടിക്കുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. അടുത്തകാലത്താണ് നമ്മുടെ നാട്ടിലെ ഈ ഒരു രീതി കണ്ടു തുടങ്ങിയത്. വൈറ്റ് സിമന്റ് അടിച്ചും അല്ലാതെയും പുട്ടിയിടവുന്നതാണ്.

പുട്ടി അടിക്കൽ

വൈറ്റ് സിമന്റ് അടിക്കുന്നത് നേക്കാൾ ചിലവേറിയ പ്രോസസ് ആണ് പുട്ടി അടിക്കൽ. അതിന്റെ തായ ഗുണനിലവാരം അത് കാണിക്കുകയും ചെയ്യും. വൈറ്റ് സിമന്റ് അടിക്കുന്നതിനേക്കാൾ കൂടുതൽ പെർഫെക്ഷൻ തീർച്ചയായും പുട്ടി അടിക്കുന്നത് കൊണ്ട് തന്നെയാണ് ലഭിക്കുക. പുട്ടി അടിക്കുക വഴി ചെറുതും വലുതും ആയിട്ടുള്ള സുഷിരങ്ങൾ എല്ലാം തന്നെ നമുക്ക് അടയ്ക്കാൻ ആയിട്ട് സാധിക്കും.അതുകൊണ്ട് തന്നെ നല്ലൊരു ഫിനിഷും ലഭിക്കുന്നതാണ്.സിമന്റ് പ്രൈമർ ആണ് അടുത്ത ഒരു ഓപ്ഷൻ ആയിട്ട് വരുന്നത്. സിമന്റ് പ്രൈമറിയിൽ അടങ്ങിയിരിക്കുന്നത് 60 ശതമാനത്തോളം വെള്ളം തന്നെയാണ്. 30% തോളം സിന്തറ്റിക് റസിനും അതിലേക്ക് ഒരു 10% ശതമാനത്തോളം അഡിഷൻ ഉം കൂടി ചേർന്നിട്ടുള്ള ഒരു മിശ്രിതമാണ് സിമന്റ് പ്രൈമർ. ഒരു ലിറ്റർ ഏകദേശം നമുക്ക് 120 സ്ക്വയർ ഫീറ്റ് ഓളം കവർ ചെയ്യാനാകും. വൈറ്റ് സിമന്റ് അടിച്ചതിനുശേഷം ചെയ്യുകയാണെങ്കിൽ നമുക്ക് കുറച്ചുകൂടി സ്ക്വയർഫീറ്റ് കൾ കൂടുതൽ ആയിട്ട് കിട്ടും. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ബേസ് കോട്ട് അടിച്ചു കഴിഞ്ഞാൽ സർഫസ് ഒന്ന് സ്മൂത്ത് ആവും. അതിനനുസരിച്ചാണ് ഇതിന്റെ അളവ് മാറുന്നത്. പല വീടുകളും ഭംഗിയായി പെയിന്റ് ചെയ്തിട്ടുണ്ടെങ്കിലും രണ്ടുവർഷംകൊണ്ട് ഒക്കെ അത് മങ്ങി പോകുന്നതിന് പ്രൈമർ മായിട്ട് ബന്ധമുണ്ട്. ഒരു കോട്ട് വൈറ്റ് സിമന്റ് ആണെങ്കിലും ആണെങ്കിലും പ്രൈമർ ആണെങ്കിലും പ്രധാനപ്പെട്ട കാര്യം നമ്മുടെ ചുമര് അത് വലിച്ചെടുക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ പ്രൈമർ അടിക്കാതെ പെയിന്റ് ചെയ്യുന്നത് ഈടു നിൽക്കില്ല. പ്രൈമറിന്റെ ഫംഗ്ഷനും അതുതന്നെയാണ്.

ആദ്യം ഏത്

ഇപ്പോൾ പ്രൈമർ വേണോ പുട്ടി വേണോ നേരെ എമൽഷൻ വേണോ എന്ന് നിങ്ങൾക്ക് കൺഫ്യൂഷൻ തോന്നിയിട്ടുണ്ടാവാം.പുട്ടിയും പ്രൈമർ ഉം എല്ലാം വേണമെന്നുള്ളവർക്ക് പ്ലാസ്റ്ററിങ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് വൈറ്റ് സിമന്റ് അടച്ചിടുക. അത് ഒരു കോട്ട് മതിയാവും. പ്രൈമർ ഉം ഒരു കോട്ട് അടിക്കുക. അതിനുശേഷം നിങ്ങൾക്ക് എമൽഷൻ ലേക്ക് അല്ലെങ്കിൽ കളർ പെയിന്റ് ലേക്ക് പോകാവുന്നതാണ് . എമൽഷൻ അല്ലെങ്കിൽ കളർ പെയിന്റ് നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇന്റീരിയർ ഇലേക്ക് ഉള്ളതും എക്സ്റ്റീരിയർ ഇലേക്ക് ഉള്ളതും പ്രത്യേകം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഒരു കോട്ട് വൈറ്റ് സിമന്റ് ഒരു കോട്ട് പ്രൈമർ രണ്ടു കോട്ട് എമൽഷൻ അടിച്ചു കഴിഞ്ഞാൽ വീട് ഭംഗിയാവും. ഇതല്ലാതെ നിങ്ങൾക്ക് പൂട്ടി വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് നേരെ പുട്ടി അപ്ലൈ ചെയ്യാവുന്നതാണ്. അങ്ങനെയാണെങ്കിൽ രണ്ടു കോട്ട് പുട്ടി ഒരു കോട്ട് പ്രൈമർ രണ്ട് കോട്ട് എമൽഷൻ എന്ന രീതിയിൽ മുന്നോട്ടുപോകാം. വൈറ്റ് സിമന്റ് അടച്ചതിനു ശേഷം രണ്ടു മാസം കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റു സ്റ്റെപ്കളിലേക്ക് പോകേണ്ടത് ഉള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.