എന്താണ് വാൾ പേപ്പേഴ്‌സ്?? ശരിക്കും ഇത് വാൾ പെയിൻറിനു പകരമാകുമോ??

എല്ലായിടത്തും ഇത് ഉപയോഗിക്കാൻ പറ്റുമോ? എത്രതരം വാൾപേപ്പർസ് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്?

നമ്മുടെ വീടിൻറെ ഭംഗിക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്ന പല ഘടകങ്ങളിൽ ഒന്നാണ് ചുവരിന്റെ നിറം, അഥവാ വാൾ പ്രെയിന്റ. പെയിൻറ് മാത്രമല്ല, ടെക്സ്ചറുകൾ, വാൾ പാനലിങ്, തുടങ്ങി അനവധി ഓപ്ഷൻസ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

ഇതിൽ തന്നെ, നാം കേരളത്തിൽ അധികം കാണാത്ത, എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ ഒന്നാണ് വാൾപേപ്പറുകൾ. നമ്മുടെ നാട്ടിലും ഇത് എത്രത്തോളം ഉപയോഗിക്കാം നമ്മുടെ ചുവരുകൾക്ക് എത്രത്തോളം ചേരുന്നതാണ് ഇവ, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

എന്താണ് വാൾ പേപ്പർ??

ഭിത്തിക്ക് തെളിമയും പ്രകാശവും കിട്ടുന്നതിനുവേണ്ടി പെയിൻറ് പോലെ ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് വാൾപേപ്പർ. ഈ വാൾപേപ്പർ റോളുകൾ ആയിട്ടാണ് വരുന്നത്.

ഈർപ്പവും ചൂടും തട്ടുന്ന ഭിത്തികളിൽ വാൾപേപ്പർസ് ഉപയോഗിക്കാൻ പറ്റില്ല. കാരണം  വാൾപേപ്പേഴ്സ്നെ ഭിത്തിയോട് ചേർത്തുനിർത്തുന്ന പശ ഇളകി പോരും എന്നുള്ളത് തന്നെയാണ് ഇതിന് കാരണം . 

പ്രധാനമായും മൂന്നു തരം വാൾപേപ്പേഴ്സ് ആണ് ലഭ്യമായിട്ടുള്ളത്.

വിനൈൽ വാൾപേപ്പേഴ്സ്, പേപ്പർ വാൾപേപ്പേഴ്സ്,  നോൺ  വുവൺ ടൈപ്പ് വാൾപേപ്പർ എന്നിവയാണ് അവ.

വാൾ പേപ്പേഴ്സ് ആണോ  പെയിൻറിംഗ് ആണോ കൂടുതൽ നല്ലത്?

ഒരു ബിൽഡിങ്ങ് ഇരിക്കുന്ന സ്ഥലത്തിൻറെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് വാൾപേപ്പർസ് ആണോ പെയിൻറിംഗ് ആണോ കൂടുതൽ മെച്ചം എന്ന് പറയാൻ പറ്റുകയുള്ളൂ.

ഏതു കാലാവസ്ഥയുള്ള സ്ഥലത്തും പെയിൻറിങ് അനുയോജ്യമാണ്. 

പ്രീമിയം കോളിറ്റി പെയിൻറ്  കമ്പനികളുടെ എക്സ്റ്റീരിയർ പെയിൻറുകൾ ഉപയോഗിച്ച് പുറമേ പെയിൻറ് അടിച്ചു കഴിഞ്ഞാൽ കാലാവസ്ഥ വ്യതിയാനത്തെ മറ്റും  ഏറെക്കാലം പ്രതിരോധിച്ച പുതുമ നിലനിർത്തും.

എന്നാൽ വാൾപേപ്പറുകൾ അധികം ചൂടുള്ളതോ നനയുന്നതോ ആയ ഭിത്തികളിൽ അപ്ലൈ ചെയ്യാൻ  സാധിക്കുകയില്ല, കാരണം    വാൾപേപ്പറുകളെ ഭിത്തിയോട്  ചേർത്തുനിർത്തുന്ന പശ ഇളകി പോരും എന്നുള്ളതുകൊണ്ടാണ്. 

എന്നിരുന്നാലും പെയിൻറ്നേക്കാൾ പ്രീമിയം ലുക്ക് കിട്ടുന്നത് നല്ലയിനം വാൾ പേപ്പേഴ്സ്സിനു തന്നെയാണ്. 

വീടുകളിൽ ചൂട്  അടിക്കാത്തതും  നനയാത്തതുമായ  ഭിത്തികളിൽ  വാൾപേപ്പർ അപ്ലൈ ചെയ്യാവുന്നതാണ്. 

വാൾ പേപ്പേഴ്സ് കൂടുതലായിട്ട് ഇംപോർട്ടഡ് ആയിട്ടാണ് വരുന്നത് . പ്രീമിയം കോളിറ്റി കമ്പനികളുടെ     വാൾപേപ്പർസ് യൂസ് ചെയ്യുന്നതാണ് നല്ലത്. ഇൻറീരിയറിന് ഒരു റോയൽ ലുക്ക് തന്നെ കിട്ടും. 

അതിൽ വിനൈൽ വാൾ പേപ്പേഴ്സ്സിനു   പിവിസി കണ്ടൻറ് ഉള്ളതുകൊണ്ട് തന്നെ അതു ക്ലീൻ ചെയ്യാൻ സാധിക്കും. ഈ വാൾപേപ്പറുകൾ ദീർഘകാലം ഈട് നിൽക്കുന്നതാണ്.