വൈദ്യുതി രക്ഷാ ഉപകരണം : ELCB & RCCB തമ്മിലുള്ള വ്യത്യാസം

1) സുരക്ഷ :-

എന്തുകൊണ്ട് ELCB/RCCB ഉപയോഗിക്കുന്നു.

വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage) ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്.


ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാധം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി യാണ് ELCB അഥവ Earth Leakage Circuit Breaker

istock

ELCB പ്രധാനമായും രണ്ടുതരമുണ്ട്

  • വോൾട്ടേജ് ELCB
  • കറണ്ട് ELCB/ റെസിഡ്വല്‍ കറണ്ട് സർക്യൂട്ട് ബ്രേക്കർ (RCCB)

1. വോൾട്ടേജ് ELCB

electrical4U


സർക്യൂട്ട് ഡയഗ്രമാണ് ചിത്രത്തിലുള്ളത്. ഇതില്‍ ട്രിപ്പ് റിലേ കോയിലിന്റെ ഒരറ്റം ഉപകരണത്തിലെ ലോഹഭാഗത്തിലും മറ്റേ അറ്റം എർത്ത് കണക്ഷനുമായി നേരിട്ടും ബന്ധിപ്പിച്ചിരിക്കുന്നു.

എന്തെങ്കിലും കാരണവശാല്‍ ഉപകരണത്തിലെ ലോഹഭാഗത്തിലേക്ക് വൈദ്യുതപ്രവാഹമുണ്ടായാൽ റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയിൽ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു.ഈ പ്രവർത്തനം ആണ് നമ്മൾ കാണുന്ന ELCB ട്രിപ്പ്‌ ആകുന്ന പ്രതിഭാസം.

2. കറണ്ട് ELCB അഥവാ റെസിഡ്വൽ കറണ്ട് സർക്യൂട്ട് ബ്രേക്കർ (RCCB)

havells


നമ്മുടെയൊക്കെ വീട്ടിൽ ഘടിപ്പിച്ചിരിക്കുന്ന, നാം ELCB എന്ന് സാധാരണയായി വിളിക്കുന്ന ഉപകരണമാണിത്. ശരിക്കുള്ള പേര് RCCB എന്നാണ്.
RCCB യുടെ സർക്യൂട്ട് ഡയഗ്രം കാണാം.


ഇതില്‍ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു.ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു.

ഫേസ് കോയിലും ന്യൂട്രൽ കോയിലും വിപരീത ദിശകളിൽ ചുറ്റിയതിനാല്‍, സാധാരണഗതിയില്‍ (ലീക്കേജില്ലെങ്കിൽ ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിർവീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം (Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവർത്തിക്കുന്നില്ല.

എങ്ങിനെ വൈദ്യുതി ലീക്ക് അറിയാം?

സർക്യൂട്ടിൽ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാൽ, ന്യൂട്രല്‍ കറണ്ടില്‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം (Resultant magnetic feild) വർദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു.


Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.

ധാരാളം മേന്മകൾ ഉള്ളതിനാൽ RCCB -യാണ് കൂടുതലായി ഉപയോഗിക്കുന്നത്
നമ്മുടെ എല്ലാ വയറിംഗുകളിലും RCCB ഘടിപ്പിക്കുന്നത് വൈദ്യുതി ഷോക്കിൽ നിന്നുള്ള സുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമാണ്.

3) ELCB OR RCCB വകഭേദങ്ങൾ:-

സിംഗിൾ ഫേസ് അഥവാ L+N എന്ന ടൈപ്പ് ഉം R+Y+B+N എന്ന രീതിയിൽ 3 ഫേസ് 4 പോൾ എന്ന രീതിയിൽ മാർക്കറ്റ് ഇൽ ലഭിക്കും.

  • RCCB ഇടയ്ക്കിടെ ട്രിപ്പ്‌ ആകുകയോ അല്ലെങ്കിൽ ട്രിപ്പ്‌ ആയി കിടക്കുകയോ ചെയ്താൽ തീർച്ചയായും പ്രൊഫഷണൽ ആയ ഒരു ഇലെക്ട്രിഷ്യൻ നെ വിളിച്ചു വരുത്തി ചെക്ക് ചെയ്യേണ്ടതാണ്.
  • വയറിങ് തകരാർ വരുകയാണെങ്കിൽ അഥവാ എർത്തു leakage അഥവാ കറന്റ് ഭൂമിയിലേക്ക് നേരിട്ട് പ്രവഹിക്കാൻ ഇടവന്നാൽ RCCB ട്രിപ്പ്‌ ആകുകയും ചെയ്യുന്നു. ഇതു ഏതു circuit ആണ് എന്ന് എളുപ്പമാണ്. അതു ഫേസ് ലൈൻ ആണേൽ മാത്രം ആണ് എളുപ്പം. നേരെ മറിച്ചു ന്യൂട്രൽ ലൈൻ ആണേൽ വിശദമായി പരിശോധിക്കേണ്ട വരും. ഫേസ് ഇൽ ആണ് കംപ്ലയിന്റ് എങ്കിൽ എല്ലാ MCB കളും ഓഫ് ചെയ്തു വക്കുക. അതിനുശേഷം ഓരോ MCB ആയി ഓൺ ചെയ്തു നോക്കിയാൽ ഓൺ ചെയ്തു നോക്കുന്ന സമയം RCCB ട്രിപ്പ്‌ ആകുന്ന MCB ഏതാണ് എന്ന് കണ്ടു പിടിക്കുക. ശേഷം ആ MCB ഏതു ഭാഗത്തെ CIRCUIT ആണെന്ന് നോക്കി കണ്ടു പിടിച്ചു ആ ഏരിയ ചെക്ക് ചെയ്താൽ കംപ്ലയിന്റ് കണ്ടു പിടിക്കാം.

ഇതെല്ലാം നല്ലൊരു ഇലക്ട്രിക്കൽ ഡ്രോയിങ് ഉണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടു പിടിക്കാം. നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചു ഇലക്ട്രിക്കൽ പ്ലബിങ് ഡിസൈൻ ചെയ്തു ഡ്രോയിങ് എസ്റ്റിമേറ്റ് എന്നിവ തയ്യാർ ചെയ്തു കൊടുക്കുന്നതാണ്.

content courtesy : ABHINAND K ,MEP ENGINEERING CONSULTANT