ഫാൾസ് സീലിംഗ് ചെയ്യാം അതും നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് തന്നെ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീടുകളിൽ ഇന്റീരിയർ വർക്കിന് വളരെയധികം പ്രാധാന്യം എല്ലാവരും നൽകുന്നുണ്ട്. ഇന്റീരിയർ വർക്കിൽ തന്നെ ഫോൾസ് സീലിങ് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു.

പലപ്പോഴും ഫോൾസ് സീലിങ്ങിനെ പറ്റി കൃത്യമായ ഒരു ധാരണ ഇല്ലാത്തത് അത് ഭംഗി യേക്കാൾ കൂടുതൽ അഭംഗി നൽകുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

ഫോൾസ് സീലിംഗ് ചെയ്യേണ്ട രീതി, ഉപയോഗിക്കുന്ന മെറ്റീരിയൽ, അതിന് വരുന്ന ചിലവ് എന്നിവയെ പറ്റി ഒരു ധാരണ ഉണ്ടാക്കി വെച്ചാൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

വീട്ടിൽ ഇന്റീരിയർ വർക്കുകൾ ചെയ്യുന്നുണ്ട് എന്ന് ഉറപ്പിച്ചാൽ ഫോൾസ് സീലിങ് കൂടി അതിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.പ്രധാനമായും നാല് മെറ്റീരിയലുകൾ ആണ് ഫോൾസ് സീലിങ് നൽകുന്നതിനായി ഉപയോഗപ്പെടുത്തുന്നത്

പിവിസി സീലിംഗ് മെറ്റീരിയൽ, ജിപ്സം ബോർഡ് , കാൽഷ്യം സിലിക്കേറ്റ് ബോർഡ്, സിമന്റ് ബോർഡ്‌ എന്നിവ ഫാൾസ് സീലിംഗ് വർക്കിനായി ഉപയോഗപെടുത്തുന്നു.

PVC സിമന്‍റ് ബോർഡ്

വളരെയധികം ചിലവ് കുറച്ച് സീലിംഗ് വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് പിവിസി സിമന്റ് ബോർഡ്. എന്നാൽ ഒരു പ്രീമിയം ലുക്ക് കൊണ്ടുവരുന്നതിൽ ഇത്തരം മെറ്റീരിയലുകൾ പൂർണ്ണത നൽകുന്നില്ല. പ്രധാനമായും ടോയ്ലറ്റ് പോലുള്ള ഭാഗങ്ങളിൽ ഡക്ടിങ് രീതിയിൽ ആണ് ഈ മെറ്റീരിയലുകൾ ഉപയോഗിക്കുന്നത്.

ജിപ്സം ബോർഡ് മെറ്റീരിയൽ

ഫാൾസ് സീലിംഗ് വർ ക്കുകൾക്കായി വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ജിപ്സം ബോർഡ് മെറ്റീരിയൽ ആണ്. ഇതിനുള്ള പ്രധാന കാരണം ജിപ്സം ബോർഡുകൾ നിർമ്മിക്കാൻ വളരെ എളുപ്പമാണ് എന്നത് തന്നെയാണ്.

വളരെയധികം ഫിനിഷിംഗ് നൽകുന്നതിലും ജിപ്സം ബോർഡ്‌ മെറ്റീരിയലിന് ഉള്ള സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്.

അതേസമയം കോസ്റ്റ് ഇഫക്ടീവ് എന്ന രീതിയിലും ജിപ്സം ബോർഡുകൾ ഫോൾസ് സീലിങ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കാം. എന്നാൽ വെള്ളവുമായി കൂടുതൽ സമ്പർക്കം വരുന്ന സ്ഥലങ്ങളിൽ ജിപ്സം ബോർഡ് ഉപയോഗപ്പെടുത്താൻ സാധിക്കില്ല.

കാൽഷ്യം സിലിക്കേറ്റ് ബോർഡും, സിമന്‍റ് ബോർഡും

സീലിംഗ് വർക്കുകളിൽ ഉപയോഗപ്പെടുത്താവുന്ന മെറ്റീരിയലുകൾ ആയി കാൽഷ്യം സിലിക്കേറ്റ്, സിമന്റ് ബോർഡുകളെ കണക്കാക്കുന്നു. എന്നാൽ ഇവയ്ക്ക് ചിലവ് കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

പ്രധാനമായും പാർട്ടീഷൻ വർക്കുകൾ ചെയ്യുന്നതിനാണ് ഈ മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തുന്നത്. വാട്ടർപ്രൂഫ് നൽകേണ്ട സ്ഥലങ്ങളിൽ സീലിങ് വർക്കുകൾക്കും ഇത്തരം ബോർഡ് മെറ്റീരിയൽ തിരഞ്ഞെടുക്കാം.

ഫാൾസ് സീലിംഗ് ചെയ്യേണ്ട രീതി

പ്രധാനമായും രണ്ട് രീതിയിൽ ആണ് ഫോൾസ് സീലിങ് വർക്കുകൾ ചെയ്യുന്നത്. ആദ്യത്തെ രീതി പെയിന്റ് അടിച്ചു കൊണ്ടുള്ള സ്മൂത്ത്‌ ഫിനിഷിംഗ് ആണ്. രണ്ടാമത്തേത് ടൈൽഡ് ഗ്രിഡ് രീതിയാണ്. അതായത് ടൈൽ രൂപത്തിൽ ആണ് ഇവ ഡിസൈൻ ചെയ്യുന്നത്.

ഒരു പ്രത്യേക ഫ്രെയിം നിർമിച്ച് അതിനകത്താണ് ഗ്രിഡ് വർക്കുകൾ ചെയ്യുന്നത്. ടൈൽഡ് രൂപത്തിൽ ഫാൾസ് സീലിംഗ് വർക്ക് ചെയ്യുമ്പോൾ അവ പെട്ടെന്ന് റിമൂവ് ചെയ്യാൻ സാധിക്കും.

ഗ്രിഡ് രൂപത്തിൽ ടൈലുകൾ പാകി കൊണ്ടാണ് ഇത്തരം വർക്കുകൾ ചെയ്യുന്നത്. വ്യത്യസ്ത രൂപത്തിലും ഡിസൈനിലും നിർമ്മിച്ച ടൈലുകൾ വാങ്ങിച്ച് വളരെ എളുപ്പത്തിൽ പണി പൂർത്തിയാക്കാൻ സാധിക്കും.

ഫോൾസ് സീലിങ് ചെയ്യേണ്ട അവസരങ്ങൾ

പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോൾസ് സീലിങ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതിൽ ആദ്യത്തെത് ഫോൾസ് സീലിങ് ചെയ്യുമ്പോൾ ലഭിക്കുന്ന ഭംഗിയാണ്. ബെഡ്റൂമുകൾ, ലിവിങ് ഏരിയ എന്നിവിടങ്ങളിൽ വ്യത്യസ്ത ഡിസൈനുകളും, പാറ്റേണുകളും സീലിങ്ങിൽ നൽകുന്നതിന് ഫോൾസ് സീലിംഗ് ഉപയോഗപ്പെടുതരുന്നതാണ്.

മറ്റൊരു കാരണം ഇലക്ട്രിക്കൽ വർക്കുകൾ മൂലം ഉണ്ടായ അഭംഗികൾ കുറയ്ക്കുന്നതിനു വേണ്ടിയാണ്. അതായത് പുറത്തേക്ക് എക്സ്പോസ് ചെയ്തു നിൽക്കുന്ന വയറുകൾ, കണക്ഷനുകൾ എന്നിവ മറ്റുള്ളവർക്ക് കണ്ടാൽ പെട്ടെന്ന് മനസ്സിലാകാതെ ഇരിക്കുന്നതിനായി ഫോൾസ് സീലിംഗ് അപ്ലൈ ചെയ്യാം.

മറ്റൊരു കാരണമായി എല്ലാവരും പറയുന്നത് റൂമിനകത്ത് ചൂട് കുറയ്ക്കുന്നതിൽ ഫോൾസ് സീലിങ്ങിന് പങ്കുണ്ട് എന്നതാണ്. ഫോൾസ് സീലിങ് ചെയ്ത് അലുമിനിയം ഫോയിൽ കൊടുക്കുകയാണെങ്കിൽ അത് റൂമിനകത്ത് ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • റൂമിനകത്ത് എയർ ഹോളുകൾ ഉണ്ട് എങ്കിൽ ഫോൾസ് സീലിങ് ചെയ്യുന്നതിന് മുൻപാണ് അവ നിർമ്മിച്ചിട്ടുള്ളത് എങ്കിൽ ജീവികൾ പെടാനുള്ള സാധ്യതയുണ്ട്.
  • അതെ സമയം കൃത്യമായി പ്ലാൻ ചെയ്തു ഫോൾസ് സീലിങ് നൽകുകയാണെങ്കിൽ എയർ ഹോളുകൾ സീലിങ്ങിന്റെ അതേ ലെവലിൽ നൽകാവുന്നതാണ്.
  • ഫോൾസ് സീലിങ് ചെയ്തു ഫാനുകൾ നൽകുമ്പോൾ അവ കൂടുതൽ താഴേക്ക് വരാത്ത രീതിയിൽ വേണം സെറ്റ് ചെയ്യാൻ. അല്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
  • ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ തന്നെ വയറിങ് ചെയ്യുകയാണെങ്കിൽ കട്ടിംഗ് വർക്ക് കോസ്റ്റ് ഒഴിവാക്കാൻ സാധിക്കും.
  • ഫോൾസ് സീലിങ് നൽകുന്നത് പ്ലാസ്റ്ററിങ് വർക്കുകൾ ഒഴിവാക്കാനുള്ള ഒരു കാരണമായി കാണരുത്.
  • ഒരു റഫ് പ്ലാസ്റ്ററിങ് എങ്കിലും ചെയ്തതിനുശേഷം മാത്രം സീലിംഗ് വർക്കുകൾ ചെയ്യുക. അല്ലെങ്കിൽ അത് സീലിംഗിന് ആവശ്യത്തിന് ഉറപ്പില്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കുക.
  • ഫോൾസ് സീലിങ് നൽകുമ്പോൾ പ്ലെയിൻ ആയ രീതിയിലും, പ്രത്യേക ഡിസൈനുകൾ നൽകിയും സെറ്റ് ചെയ്യാം.

വർക്ക്‌ കൂടുതൽ ആകർഷകമാക്കാൻ പ്രത്യേക ലൈറ്റുകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്. ഇവയിൽ തന്നെ എൽഇഡി ലൈറ്റുകൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന രീതിയിൽ ഫോൾസ് സീലിങ് നൽകുന്നത് കൂടുതൽ ഭംഗി നൽകും.