വീടെന്ന സ്വപ്നം നാം ജീവിതത്തിലെ ഒരു ഘട്ടത്തിൽ പതുക്കെ കണ്ടുതുടങ്ങുന്നു. അതിനായി എത്രത്തോളം നാം തയ്യാറായിരിക്കുന്നു എന്നുള്ളത് ആർക്കും തന്നെ എന്നെ പറയാൻ കഴിയില്ല. അത് നാം തന്നെ എടുക്കുന്ന തീരുമാനമാണ്.
എന്നാൽ അങ്ങനെ ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ ചെയ്യേണ്ടതായ 18 നടപടികളാണ് ഈ ഈ ആർട്ടിക്കിൾ ചർച്ചചെയ്യുന്നത്
1. BUDGET:
വീടിനു ബഡ്ജറ്റ് കണക്കു കൂട്ടുമ്പോൾ പ്ലോട്ട് ഒരുക്കൽ, ചുറ്റുമതിൽ, ഗേറ്റ്, കിണറു കുത്തൽ, ലാന്റ്സ്കേപ്പിംഗ്, ഇന്റീരിയർ, ഇലക്ട്രോണിക് ഐറ്റംസ്, വാട്ടർ /electricity കണക്ഷൻസ്, എഞ്ചിനീയർ ഫീസ് എന്നിവ എല്ലാം പരിഗണിക്കേണ്ടതു ആണ് .
2.PLAN :
തനിയെ പ്ലാൻ വരക്കുന്നതിനു പകരം എപ്പോഴും ഒരു പ്രൊഫഷണൽ ആർക്കിടെക്ടനെ കൊണ്ട് നമ്മുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി പ്ലാൻ വരാകുന്നതു ആയിരിക്കും നല്ലത്.
3. ARCHITECT:
ആർക്കിടെക്ടനെ നോക്കുമ്പോൾ അദ്ദേഹം ചെയ്യുന്ന /ചെയ്ത വീടുകൾ കണ്ടു അതു നമ്മുടെ ഇഷ്ട്ടങ്ങൾക്ക് ഓക്കെ ആണോ എന്ന് നോക്കി ശേഷം മാത്രം അദേഹത്തിന് വർക്ക് ഏൽപ്പിക്കുക .
4. OPINIONS :
വീട് പണി തുടങ്ങിയതിനു ശേഷം മറ്റുള്ളവരുടെ വാക്ക് കേട്ട് പ്ലാനിനും എലിവേഷനിലും മാറ്റം വരുത്തുന്നത് ചെലവ് കൂടാൻ കാരണമാകുന്നു .പലപ്പോഴും പൊളിക്കേണ്ടി വരുന്നു .
5. PLOTS:
പ്ലോട്ട് വാങ്ങുമ്പോൾ പേപ്പർ ഭാഗം നന്നായി ചെക്ക് ചെയിതു മാത്രം വാങ്ങുക. ശരിയായ ഡോക്യൂമെന്റസ് ഇല്ലാത്ത പ്ലോട്ടിൽ വീട് വെക്കാൻ നോക്കിയാൽ പഞ്ചായത്തിൽ നിന്നും മറ്റു സ്ഥാപനത്തിനിൽ നിന്നും അനുവാദം കിട്ടില്ല.
6. ACCESS ROAD :
മെയിൻ റോഡിൽ നിന്ന് വീട്ടിൽ ലേക്ക് വഴിയുടെ സ്ലോപ്പ് കറക്റ്റ് ആയിരിക്കണം .ഇതു ചെയുന്നതു ഒരു എഞ്ചിനീയർ ന്റെ സഹായം ഉണ്ടേൽ ആ പിഴവ് പരിഹരിക്കാവുന്നതു ആണ് .
7. PERMIT :
വീട് പണി തീരുമാനിച്ചാൽ ഉടൻ തന്നെ ആവശ്യമായ papers എല്ലാം ശെരിയാക്കി ,ബന്ധപ്പെട്ട gov ഓഫീസിൽ നിന്ന് permit എടുക്കാവുന്നതു ആണ് .ചിലർ അതു പിന്നീട് ചെയ്യാം എന്ന് തീരുമാനിച്ചു വീട് പണി start ചെയ്യും .permit കിട്ടാത്ത സ്ഥലത്തു ആണ് വീട് പണിയുന്നെകിൽ വീടിനു ഇലക്ടിസിറ്റി കണക്ഷൻ ,വീട് നമ്പർ പോലും കിട്ടില്ല .ആയതിനാൽ permit കിട്ടിയ ശേഷം വർക് start ചെയ്യുക .
8. INTERIOR DESIGN :
കെട്ടിടം പണി കഴിഞ്ഞ് ഇന്റീരിയർ ചെയ്യാൻ ഇരുന്നാൽ planil മാറ്റങ്ങൾ വേണ്ടി വരുമെന്നു മനസിലാവും .പലപ്പോഴും ബിൽഡിംഗ് പൊളിക്കേണ്ടി വരും ചില പോർഷനിൽ . വീട് പണി സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പേ ഇന്റീരിയർ ഡിസൈൻ സെറ്റ് ചെയുക .
9. CONTRACTOR :
പലപ്പോഴും കോൺട്രാക്റ്റർമർ മെറ്റീരിയൽ റേറ്റ് കുറഞ്ഞത് ഉപയോഗിക്കുന്നതു കൊണ്ട് എഗ്രിമെന്റ് എല്ലാ പോർഷനും cover ചെയ്ത സ്പെസിഫിക്കേഷൻ വെക്കാൻ നോക്കണം .അവർ മുൻപ് ചെയിത വീടിന്റെ വർക്ക് പോയി കാണുക.
10. PIPING
തറ (foundation) പണിയുമ്പോൾ തന്നെ ടോയ്ലറ്റ് pipes പോകാൻ gap ഇട്ടു വെച്ചാൽ പിന്നെ പൊളിക്കേണ്ടി വരില്ല .
11. SET BACK:
വീട് പണിയുമ്പോൾ വശങ്ങളിൽ rules നോക്കി ഉള്ള അളവ് നോക്കി വേണം തറ കെട്ടാൻ .gov rules നോക്കാതെ വീടുനിർമാണം നടത്തിയാൽ അതു പൊളിച്ചു കളയാൻ gov നെ അതികാരം ഉണ്ട് എന്ന കാര്യം മറക്കരുത് .
12. MULTIPLE OPINION :
എഞ്ചിനീയർ /ആശാരി ഏതേലും ഒരാളെ consult ചെയുക .നല്ല രിതിയിൽ പ്ലാൻ ചെയ്ത ഒരു പ്ലാൻ പിന്നെ ആശാരി വന്നു ഒരു റ്റിസ്റ് വെക്കും .കേമൻ എന്ന് കാണിക്കാൻ രണ്ടു പേർക്കും ഒരു പ്രവണത ഉണ്ട് .ആയതിനാൽ ഒരാളെ വർക്ക് ചെയ്യാൻ ഏൽപ്പിക്കുക .
13. ANTI – TERMINATE TREATMENT :
വീടിനു ബേസ്‌മെന്റ് ചെയുമ്പോൾ തന്നെ ആന്റി ടെർമിനേറ്റു ട്രീറ്റ്മെന്റ് ചെയുക .
14. COMPOUND WALLS :
കോമ്പൗണ്ട് wall ഉം കാർ porch പില്ലറും തമ്മിൽ ആവശ്യത്തിന് place വിട്ടില്ലേൽ car പോർച്ചിൽ വണ്ടി കെയറാൻ പാടായിരിക്കും .ഒരു എഞ്ചിനീയർ ന്റെ സഹായം തേടുന്നതു നല്ലതായിരിക്കും .
15. PVC DOORS :
ബാത്‌റൂമിൽ പിവിസി ഡോർ quality ഉണ്ട് എന്ന് ചെക്ക് ചെയുന്നതു നല്ലതായിരിക്കും .എല്ലാ പ്ലേസിലും first കംപ്ലൈന്റ്റ് വരുന്ന ഒന്നാണ് .
16. OPINION :
വീട്ടുകാരേക്കാളും കൂടുതൽ കണ്ടു പരിചയം പണിക്കാർക്ക് ആയിരിക്കും. ഐഡിയ കുറച്ചു ഒക്കെ അംഗീകരിച്ചു കൊടുക്കുന്നതു നല്ലതായിരിക്കും .
17. PLASTERING :
സിമന്റ് ഒത്തിരി കൂടുതൽ ഇട്ടാൽ സ്ട്രോങ്ങ് ആകും എന്നാണ് ഒത്തിരി പേരുടെ വിചാരം .ഒരു ഗുണവും ഉണ്ടാവില്ല .കറക്റ്റ് മിക്സ് ഇട്ടാൽ മതി ഒത്തിരി സിമന്റ് ഇട്ടാൽ പൊട്ടി പോകും .
18. WATER :
വർക് നെ ഇപ്പോഴും നല്ല വെള്ളം മാത്രം ഉപയോഗിക്കുക .curing നും നല്ല വെള്ളം use ചെയുക .പായൽ ഉള്ള വെള്ളം വെച്ച് പ്ലാസ്റ്ററിങ് നനച്ചാൽ പെയിന്റിംഗ് കഴിഞു പൂപ്പൽ വരാൻ ചാൻസ് ഉണ്ട്.