വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും

ഭംഗിയുടെ പേരിൽ ഷേഡിങ് ഒഴിവാക്കുക

പലരും പൈസ ചെലവഴിച്ചാലും വീട്ടിനകത്ത് സ്വാസ്ഥ്യം ഇല്ലാതെ വരും. ജനാലയ്ക്കും ഭിത്തിക്കും കൃത്യമായ ഷേഡിങ് ഇല്ലാതെ വന്നാൽ മഴയും വെയിലും പ്രശ്നമായിത്തീരും. വീടിനകത്തെ സുഖം കുറയും. പുതിയ ഡിസൈൻ അനുസരിച്ച് ഭംഗിയുടെ പേരിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, കേരളത്തിന്റെ കാലാവസ്ഥയിലെ മഴയും വെയിലും ഏൽക്കുമ്പോൾ ഭിത്തികൾക്കും കേടുപാടു വരാമെന്നതിനാൽ ഷേഡിങ് നിർബന്ധമായി കൊടുക്കണം.


സ്റ്റോറേജ് സ്പേസ് തികയുന്നില്ല

ആവശ്യത്തിന് സ്റ്റോറേജ് ഇല്ല എന്നത് മിക്ക വീടുകളുടെയും പ്രശ്നമാണ്. ബെഡ്ഷീറ്റുകൾ, ടവലുകൾ, പുസ്തകങ്ങൾ, ലഗേജ്, പത്രമാസികകൾ, കേടായ ഫർണിച്ചർ തുടങ്ങി എന്തുമാത്രം സ്റ്റോറേജ് വേണം ഒരു വീടിന്! ഓരോ മുറികളിലെയും പൊതുവായ സ്റ്റോറേജിന് ഒരിടം ഒരുക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ പതിവാണ്. അതിവിടെയും പ്രാവർത്തികമാക്കാം.


പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്

താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.


ബാത്റൂമിൽ ഇടമില്ല

ബാത്റൂമിനകത്ത് സ്റ്റോറേജ് സൗകര്യം ഒരുക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ടവലുകൾ, ടോയ്ലറ്റ് സാമഗ്രികൾ തുടങ്ങിയവ വയ്ക്കാൻ ബാത്റൂമിനുള്ളിൽത്തന്നെ സ്പേസ് വേണം. മാത്രമല്ല, അവ എടുത്തുവയ്ക്കാനായി ഒരു ചെറിയ തിണ്ണയോ മറ്റോ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായിരിക്കും. ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങളാണിത്.
16 വീട്ടുകാരുടെ ആരോഗ്യം നോക്കുന്നില്ല വീടിനകത്ത് താമസിക്കുന്നവരുടെ ആരോഗ്യം കണക്കിലെടുക്കാതെയാണ് നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കുന്നത്. മിനുസമേറിയ തറകൾ പ്രൗഢിക്കും ആഡംബരത്തിനും വേണ്ടി വാങ്ങും. പക്ഷേ തിളക്കമുള്ള തറകളിൽ ചെരിപ്പിടാതെ നടക്കാൻ പറ്റുന്നവയല്ല. ഇത്തരം കാര്യങ്ങൾ ആലോചിച്ചുവേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.


റോഡിനെ മുട്ടിച്ച് വീടുപണിയുക

എത്ര സ്ഥലമുണ്ടെങ്കിലും റോഡിനോടു ചേർത്തേ വീടു പണിയൂ എന്ന് ചിലർക്ക് നിർബന്ധമാണ്. സ്വാഭാവികമായി വീടിനോട് ചേർന്ന് മതിലും വരുമെന്നതിനാൽ വീടിനുള്ളിലേക്കുള്ള കാറ്റിന്റെ വരവ് തടസ്സപ്പെടും. പൊടിശല്യത്തിനും ശബ്ദകോലാഹലങ്ങൾക്കും ഒരു കുറവുമുണ്ടാകുകയുമില്ല. റോഡിന് വീതി കൂട്ടുമ്പോൾ ഉണ്ടാകാവുന്ന സ്ഥലമേറ്റെടുപ്പ് ഭീഷണിയാണ് മറ്റൊരു പ്രശ്നം. ഭാവിയിൽ ഒരു വീട് കൂടി പണിയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് വേണം വീടിന് സ്ഥാനം നിശ്ചയിക്കാൻ.


സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക

കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.


ലാൻഡ്സ്കേപ്പിന് പത്ത് പൈസ മുടക്കില്ല

50 ലക്ഷവും 75 ലക്ഷവും മുടക്കി ഭീമാകാരമായ കെട്ടിടങ്ങൾ പണിയും. എന്നാൽ ഇതിന്റെ ചുറ്റുപാട് ഒരുക്കിയെടുക്കാൻ പത്ത് പൈസ മുടക്കില്ല. മുറ്റവും ലാൻഡ്സ്കേപ്പും എല്ലാം ഭംഗിയായി ഒത്തുവരുമ്പോഴാണ് വീട് മനോഹരമാകുന്നതെന്ന സത്യം മനസ്സിലാക്കാത്തവരാണ് ഇത്തരം മണ്ടത്തരം കാണിക്കുക.


ഡ്രൈ ഏരിയ, വെറ്റ് ഏരിയ വേർതിരിക്കില്ല

ലക്ഷങ്ങൾ മുടക്കിയാകും ബാത്റൂം നിർമിക്കുക. സാനിട്ടറി വെയർ എല്ലാം മുന്തിയ ഇനങ്ങളായിരിക്കും. എന്നാൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ വേർതിരിവ് ഉണ്ടാകില്ല. ബാത്റൂം നിർമിക്കുമ്പോൾ ഉപയോഗക്ഷമതയ്ക്കും വൃത്തിക്കുമായിരിക്കണം മുൻഗണന എന്ന കാര്യം മറക്കരുത്. ഇതിന് ഏറ്റവും സ്വീകാര്യവും ഫലപ്രദവുമായ മാർഗമാണ് കുളിക്കുകയും മുഖം കഴുകുകയും ചെയ്യുന്ന ഭാഗം (വെറ്റ് ഏരിയ) ഒരിടത്തും ക്ലോസറ്റ് (ഡ്രൈ ഏരിയ) മറ്റൊരു ഭാഗത്തും വരുന്ന രീതിയിൽ ബാത്റൂം ഡിസൈൻ ചെയ്യുക എന്നത്.


ഏറ്റവും കുറഞ്ഞ റേറ്റിന് കരാർ

Close-up Of A Real Estate Agent’s Hand Helping Client In Filling Contract Form Over Desk

മിക്കവരും വീടുപണിക്കായി മൂന്നോ നാലോ കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷൻ വാങ്ങും. ഏറ്റവും കുറഞ്ഞ തുക പറയുന്ന ആൾക്ക് കരാർ നൽകുകയും ചെയ്യും. വീടുപണിയുടെ ചെലവ് കുറയ്ക്കാനായി കണ്ടെത്തുന്ന എളുപ്പ വഴികളിലൊന്നാണിത്. നിരക്ക് കുറയുന്നതനുസരിച്ച് ക്വാളിറ്റിയിലും കുറവ് വരുമെന്ന കാര്യത്തിന് സംശയമില്ല. എന്നാൽ, വീട്ടുകാർക്ക് ഇത് മനസ്സിലാകാത്ത തരത്തിൽ പണിതീർക്കാനുള്ള വിരുത് കോൺട്രാക്ടർമാർക്കുണ്ട്. താമസം തുടങ്ങി കുറച്ചുനാൾ കഴിയുമ്പോഴായിരിക്കും പാളിച്ചകൾ ഓരോന്നായി തെളിഞ്ഞുവരിക. ചെലവ് കുറയ്ക്കാനായി ഏറ്റവും കുറഞ്ഞ റേറ്റിൽ കോൺട്രാക്റ്റ് നൽകുന്നതിനു പകരം വീടിന്റെ വലുപ്പം അൽപം കുറയ്ക്കുക. മാന്യമായ, നീതീകരിക്കാവുന്ന തുകയ്ക്ക് കോൺട്രാക്റ്റ് നൽകുക.

content courtesy : fb group