ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും.

2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ വിസ്തൃതിയുള്ള ഭൂമിയാണ് ഈ ആനുകൂല്യം.

ഓഗസ്റ്റ് ഒന്നിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഇറക്കിയ സർക്കുലറിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത് .

2008-ൽ വന്ന നിയമത്തിൽ 2017 ഡിസംബർ 31 വരെയാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റം സൗജന്യമാക്കാൻ തീരുമാനിച്ചത് എന്നാൽ ഈ ആനുകൂല്യം അനന്തരവകാശ കൈമാറ്റം വഴി ലഭിച്ച ഭൂമിക്ക് ബാധകമായിരുന്നില്ല.

ഇത് അനുവദിക്കണമെന്നാവശ്യപ്പെട്ട് പലഭാഗങ്ങളിൽനിന്നും ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്.

25 സെന്ററിൽ കൂടാത്ത വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അർഹത.

ഈ തീയതിക്ക് ശേഷം ഉള്ള ഭാഗപത്രം അനന്തരാവകാശികളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നൽകുന്ന ഇഷ്ടദാനം ( ധനനിശ്ചയം ) വിൽപത്രം എന്നിവ പ്രകാരം കൈമാറി ലഭിച്ചവർക്ക് ഫീസില്ലാതെ തരം മാറ്റം അനുവദിക്കും.

25 സെന്റിൽ കൂടുതലുള്ളവർ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്ക് ഇളവ് ബാധകമല്ല.

ഭേദഗതി തീയതിക്ക് ശേഷം വലിയ ഭൂമി കൈവശമുള്ളവർ അത് പല കഷണങ്ങളാക്കി ഇളവിന് പരിധിയിൽ വരുത്താനും തരംമാറ്റാനും ശ്രമിക്കാതെ ഇരിക്കാനാണ് സർക്കാർ പുതിയ നിബന്ധന കൊണ്ടുവന്നത്