അറ്റാച്ച്ഡ് ബാത്റൂം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ വീടുകളിലും അറ്റാച്ച്ഡ് ബാത്റൂം സർവ്വസാധാരമായിരിക്കുന്നു.എന്നാൽ കൃത്യമായ ശ്രദ്ധ ഇല്ലാത്തത് കാരണം.അറ്റാച്ച്ഡ് ബാത്റൂം തലവേദന ആകാറുണ്ട്

അറ്റാച്ച്ഡ് ബാത്റൂം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അറ്റാച്ച്ഡ് ബാത്റൂം തറ,


ബാത്റൂം എപ്പോഴും റൂം ലവലിൽ നിന്ന് താഴ്ന്ന് നിൽക്കുന്നതാണ് നല്ലത്.
ബെൽറ്റ് വർക്കുമ്പോഴേ ഇത് ശ്രദ്ധിച്ചാൽ ധാരാളം ഗുണമുണ്ട് . റൂം വെള്ളമൊഴിച്ച് കഴുകാം, റൂമിൽ ചുമർ തുരന്ന് ഓവുണ്ടാക്കുന്നത് ഒഴിവാക്കാം, തറഭാഗം നല്ല ഗ്രിപ്പുള്ള ടൈലും + അപ്പോക്സിയോടെ ചെയ്യുന്നത് നല്ലതാണ്. ചുമരിലേക്ക് വെള്ളം പടരുന്നതും ഒഴിവാക്കാം…

അറ്റാച്ച്ഡ് ബാത്റൂം ഡോർ,

Architecture, interiors, design, interior design


സാധാരണ കിട്ടുന്ന റെഡിമേഡ് ഡോറുകൾ അറ്റാച്ച്ഡ് ബാത്റൂമിൽ വെക്കരുത്. കുറച്ച് വീതി കൂടിയ ഡോർ വേണം. പരസഹായത്തോടെ പോവേണ്ട സമയം വന്നാൽ നല്ല പ്രയാസമാണിത്. ഡോറിനടുത്ത് പടിയില്ലാതെ വീൽചെയർ എല്ലാം ഇറക്കാൻ പറ്റുന്ന രീതിയിൽ ചെയ്താൽ പ്രായമായവർക്ക് വരെ നല്ലതാണ്.
പല പ്ലാനിലും ഡോറിന് നേരെയായി ക്ലോസറ്റ് വെക്കുന്നത് കണ്ടിട്ടുണ്ട് ഇതും പ്രയാസം ആണ് ഉപയോഗിക്കാൻ..

ഫിറ്റിംഗ്സ്

വാൾമൗണ്ടഡ് ക്ലോസറ്റ് പോലെ യുള്ള പുതിയ ടെക്നോളജിയിൽ ഉള്ള സാധനം വെക്കുമ്പോൾ നല്ല ക്വാളിറ്റിയും സർവ്വീസും ഉറപ്പ് തരുന്ന ബ്രാൻഡ് മാത്രം വെക്കുക.
റഫ് ഉപയോഗം വരുന്ന എല്ലാ സാധനങ്ങളും SSൽ നിർമിച്ചത് തന്നെ വാങ്ങുക. അതിനുള്ള സ്ക്രൂ കൾ പോലെയുള്ളതും SS തന്നെയെന്ന് ഉറപ്പ് വരുത്തുക.

  • ചെറിയ ജനൽ വെക്കുന്നവർ എക്സോസ്റ്റ് ഫാനിനുള്ള ഹോളും അദ്യമേ ചെയ്ത് വെക്കുക.
  • കഴിവതും ബാത്റൂം ജനൽ മെറ്റലിൽ തീർത്തതാണ് സെക്യൂരിറ്റി, ഈട് എന്നിവക്ക് നല്ലത്.
  • ക്ലീനിംഗ് സാധനങ്ങൾക്ക് പ്രത്യേകം ഭാഗം നിർമ്മാണ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ ഭംഗിയായി സെറ്റ് ചെയ്യാം.
  • ക്ലോസറ്റിന് മുൻഭാഗത്ത് യാതൊരു തടസ്സവുമില്ലാതെയും, ചെറിയൊരു ഹാൻഡ് റെസ്റ്റ് വാൾ പോലെയോ, സ്റ്റാൻ്റ് പോലെയോ ചെയ്യുന്നത് വളരെ ഗുണം ആണ്.
  • ഡ്രൈ- വെറ്റ് എരിയകൾ വേർതിരിക്കുന്നത് വളരെയധികം ഗുണമാണ്.
  • വാഷ്ബേസിനും, സോപ്പ് ഉപയോഗിക്കുന്ന ഭാഗവും കുട്ടികൾക്ക് എത്തുന്ന രീതിയിൽ ക്രമീകരിച്ചാൽ ആരോഗ്യ കാര്യത്തിൽ നല്ല ഗുണമാണത്.
  • ജനലുകൾക്ക് ചെറിയ കണ്ണികളോട് കൂടിയ നെറ്റുള്ള രീതിയിൽ വാതിൽ ക്രമീകരിച്ചാൽ വായുസഞ്ചാരത്തിന് നല്ലതാണ്. പെട്ടെന്ന് ദുർഗന്ധങ്ങൾ വിട്ട് പോകും.
  • ബാത്റൂം മുകൾഭാഗം എത്ര ഉയരം കിട്ടുന്നതും നല്ലതാണ്, അതിന് ലിൻറൽ ലെവലിൽ വാർത്താൽ ചൂടുകാലത്ത് നല്ല പ്രയാസമാണ് . ചെറിയൊരു സ്റ്റോറേജ് മാത്രമാണ് മെച്ചം.
  • ഫിറ്റിംഗ്സിലെല്ലാം ക്വാളിറ്റിയുള്ള പശകളും മറ്റും നല രീതിയിൽ ഉപയോഗിച്ച് ,ലിക്കില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ ടൈൽ വർക്ക് ചെയ്യാവു. വാട്ടർ പ്രുഫോടെ ചെയ്യുന്നത് വളരെ നല്ലതാണ്.
  • മെയിൻഡോറും, ബാത്റൂം ഡോറും അടുത്തു വരുന്ന രീതിയിൽ ചെയ്യരുത്.

courtesy : fb group