നഗരങ്ങളിൽ താമസിക്കുമ്പോൾ അതിന്റെതായ കുറെ ഗുണങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ സ്ഥലം കുറവ് എന്ന പ്രശ്നം നഗരങ്ങളിൽ വീട് അല്ലെങ്കിൽ ഫ്ലാറ്റ് സ്വന്തം ആക്കുന്നവർ നേരിടാറുള്ളതാണ്.
ഇടുങ്ങിയ സ്ഥലങ്ങളെ കൃത്യമായി ഉപയോഗിച്ചാൽ സ്ഥലക്കുറവ് എന്ന പ്രശ്നവും, സുഖകരവും സ്റ്റൈലിഷും ആയ ഒരു വീട് നിങ്ങൾക്ക് ഒരുക്കി എടുക്കാവുന്നതാണ്. സർഗ്ഗാത്മകതയും കൃത്യമായ ഓർഗനൈസേഷനും ആവശ്യപ്പെടുന്ന ഒരു ഭാരിച്ച ജോലി തന്നെയാണ് ഇത്.
ഒരു ചെറിയ സ്ഥലത്ത് വലിയ രീതിയിൽ ജീവിക്കാൻ സഹായിക്കുന്ന, മനോഹരമായ ഫർണിച്ചറുകളുടെ ശ്രദ്ധാപൂർവം തയ്യാറാക്കിയ ഒരു ലിസ്റ്റ് ഇതാ.
വലുതാക്കാവുന്ന ഡൈനിങ് ടേബിൾ.
നിങ്ങളുടെ ചെറിയ വീട്ടിൽ ആറ് പേർക്ക് ഇരിക്കാനാകുന്ന ഒരു ടേബിൾ ഒരുക്കാനുള്ള സ്ഥലം ഉണ്ടാകുമോ?
ഇല്ലെങ്കിൽ മടക്കാൻ കഴിയുന്ന മൾട്ടിഫംഗ്ഷണൽ ആയ അല്ലെങ്കിൽ ഡബിൾ-ഡ്രോപ്പ്-ലീഫ് എക്സ്റ്റെൻഡബ്ൾ ടേബിളുകൾ നിങ്ങളുടെ ഇടുങ്ങിയ സ്ഥലത്ത് വലിയ തീൻമേശകൾ സൃഷ്ടിക്കും.
2. ഫ്ലോട്ടിംഗ് ഷെൽഫ്.
ഫ്ലോട്ടിങ് ഷെൽഫുകൾ ഫ്ലോർ സ്പേസ് ലാഭിക്കാനായി നിർമ്മിക്കപ്പെട്ടവയാണ്.
സപ്പോർട്ട് ഇല്ലാതെ ഭിത്തിയിൽ തന്നെ താങ്ങി നിൽക്കുന്ന ഈ ഷെൽഫുകൾ മുറിയുടെ മൊത്തത്തിലുള്ള കാഴ്ചയ്ക്ക് കണ്ണുകളെ ആകർഷിക്കുകയും ഉള്ളിൽ വിശാലമായ ഒരു അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബുക്ക് ഷെൽഫുകളായോ, പാത്രങ്ങളും ചെടിച്ചട്ടികളും വെക്കുന്ന സ്ഥലമായോ ഉപയോഗിക്കാവുന്ന ഈ ഫ്ലോട്ടിങ് ഷെൽഫുകളുടെ സാധ്യതകൾ അനന്തമാണ്.
3. സോഫാ ബെഡ്
സ്ലീപ്പർ സോഫ എന്നാണ് മറ്റൊരു പേര്. വീട്ടിൽ ധാരാളം അതിഥികൾ ഉള്ളപ്പോൾ ആണ് ഈ സോഫയുടെ യഥാർത്ഥ ഗുണം നിങ്ങൾ മനസ്സിലാക്കുന്നത്.
ഒരു സോഫയായും കിടക്കയായി ഉപയോഗിക്കാവുന്ന ഈ ഫർണിച്ചർ അതിഥികൾക്ക് ഉറങ്ങുന്നതിനു കുട്ടികളുടെ വിനോദത്തിനും ഉപയോഗിക്കാം.
4. ഫ്ലോർ to സീലിംഗ് ഷെൽഫ്
ഒരു ഭിത്തി മുഴുവൻ അതായത് ഫ്ലോർ മുതൽ സിലിംങ് വരെ സ്റ്റോറേജ് സ്പേസ് ആയി ഉപയോഗിക്കുന്ന തരം ഷെൽഫുകൾ ആണിവ.
ചെറിയ അപ്പാർട്ട്മെന്റ്കളിൽ കുറച്ച് അധികം സാധനങ്ങൾ സൂക്ഷിക്കേണ്ടി വരുമ്പോൾ ഇത്തരം ഷെൽഫുകൾ ഉപകാരപ്പെടും. ടിവി, bookshelf, ഷോക്കേസ് തുടങ്ങിയവയായി രൂപമാറ്റം വരുത്താൻ കഴിയുന്നവയാണിവ.
5. വലിയ കണ്ണാടികൾ.
ഒരു ഇടുങ്ങിയ മുറിയിൽ നിരവധി ലൈറ്റുകളും, ഫർണിച്ചറുകളും തിങ്ങിനിൽക്കുന്ന കാഴ്ച എത്ര അരോചകമാണ് അല്ലേ?
ഈ ലൈറ്റുകളുടെ സ്വിച്ചുകൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പവും വേറെ. ഇതിനു പകരം നന്നായി പ്രകാശം നൽകുന്ന ഒരൊറ്റ ലൈറ്റ് ഉപയോഗിക്കുന്നതാണ്.
ഇങ്ങനെ ഒരൊറ്റ ലൈറ്റ് ആകുമ്പോൾ കൃത്യമായ പ്രകാശവും നല്ല ഫ്ലോർ സ്പേസും നമുക്കു ലഭിക്കും, പോരാത്തതിന് ധാരാളം സ്വിച്ച് ഉണ്ടാക്കുന്ന കുഴപ്പങ്ങളും ഒഴിവാക്കാം.
6. റൗണ്ട് ഫർണിച്ചറുകൾ.
ചെറിയ ഫർണിച്ചറുകളുടെ ശ്രദ്ധയോടെയുള്ള ആസൂത്രണമാണ് ഇടുങ്ങിയ സ്ഥലങ്ങൾ അലങ്കരിക്കുമ്പോൾ ആവശ്യമായി വരുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ വൃത്താകൃതിയിലുള്ള മേശകളും ഫർണിച്ചറുകളും പരിഗണിക്കുന്നത് ആ സ്ഥലത്തെ മുഴുവനായി ഉപയോഗിക്കുന്നതിനും സഞ്ചാരസ്വാതന്ത്ര്യം എളുപ്പമാക്കുന്നതിനും കാരണമാകും. അതേപോലെ ഗ്ലാസ് ടേബിളുകൾ കൂടുതൽ വിഷ്വൽ സ്പേസ് സൃഷ്ടിക്കുന്നവയാണ്.
വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ് ടേബിൾ ആകട്ടെ നിങ്ങളുടെ സ്വീകരണമുറിയിലെ പ്രധാന അലങ്കാരം.
7. ബെഡ്റൂം ബെഞ്ച്.
അപ്ഹോൾസ്റ്ററി ചെയ്തതോ അല്ലാത്തതോ ആയ ബെഡ്റൂം ബെഞ്ചുകൾ വളരെ മനോഹരങ്ങളും എല്ലാ സ്റ്റൈലുകൾക്കും യോജിക്കുന്നതുമാണ്.
തുണിത്തരങ്ങൾ അടുക്കി സൂക്ഷിക്കുന്നത് മുതൽ ഒരു കോഫി ടേബിൾ ആയും ഈ ബെഡ്റൂം ബെഞ്ച്കൾ ഉപയോഗിക്കാം. കട്ടിലിനോട് ചേർത്ത് കസേരകൾ ഒരുക്കുന്നതിലും എത്രയോ മനോഹരവും വൃത്തിയും ഉപയോഗപ്രദവുമാണ് ഈ ബെഞ്ചുകൾ.