ആവശ്യങ്ങൾ അറിഞ്ഞ് പെയിന്റ് തിരഞ്ഞെടുക്കാം.വീട് പെയിന്റ് ചെയ്യാനായി യോജിക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പെയിന്റിനെ വാട്ടർ ബേസ്ഡ്,ആക്രിലിക്, ഓയിൽ ബേസ്ഡ് എന്നിങ്ങനെ പല രീതിയിൽ തരം തിരിച്ചിരിക്കുന്നു. ഓരോ പെയിന്റും കാഴ്ചയിൽ നൽകുന്നത് വ്യത്യസ്ത ലുക്കും ഫീലുമാണ്.
ഇതിൽ പലർക്കുമുള്ള സംശയം വീടിന്റെ പല ഭാഗങ്ങളിലേക്കായി ഏത് രീതിയിലുള്ള പെയിന്റ് തിരഞ്ഞെടുക്കണം എന്നതായിരിക്കും. വ്യത്യസ്ത പെയിന്റുകളും അവയുടെ ഉപയോഗ രീതിയും അറിഞ്ഞിരിക്കാം.
ആവശ്യങ്ങൾ അറിഞ്ഞ് പെയിന്റ് തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചുമരുകൾ,സീലിംഗ് എന്നിവയ്ക്കായി ടോപ്പ് ക്വാളിറ്റി അക്രിലിക് പെയിന്റുകളാണ് കൂടുതൽ അനുയോജ്യം.
അവ കൂടുതൽ കാലം ഈട് നിൽക്കുകയും എളുപ്പത്തിൽ ഉണങ്ങുകയും ചെയ്യുന്നു. പെയിന്റ് അടർന്നു വരുന്ന പ്രശ്നങ്ങൾ ക്രാക്കിംഗ്, പീലിങ് പോലുള്ള പ്രശ്നങ്ങളിൽ നിന്നും കാലാവസ്ഥ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും പ്രതിരോധിക്കാനുള്ള കഴിവ് ഇത്തരം പെയിന്റുകൾക്ക് കൂടുതലാണ്.
എന്നാൽ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന ക്വാളിറ്റിയിലുള്ള ആന്റോ മൈക്രോബയിൽ ഉൾപ്പെടുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.
ഇത്തരം പെയിന്റുകളിൽ ഉപയോഗിക്കുന്ന യെല്ലോ ഏജന്റ് പെയിന്റ് പെട്ടെന്ന് ഫെയ്ഡ് ആകുന്നത് ഒഴിവാക്കാനായി സഹായിക്കുന്നു. മാത്രമല്ല ഇവയിൽ തന്നെ കെമിക്കൽ ഫ്രീ ആയിട്ടുള്ള പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പ്രോഡക്ടുകളും ലഭ്യമാണ്.
വൊളടൈൽ ഓർഗാനിക് കോമ്പൗണ്ട്സ് (VOC) ഉപയോഗിച്ചാണ് കെമിക്കൽ ഫ്രീ പെയിന്റ് നിർമ്മിക്കുന്നത്.
പെയിന്റ് ഉപയോഗപ്പെടുത്തുമ്പോൾ ഒരു സ്മൂത്ത് സർഫസ് ലഭിക്കുന്നതിന് വേണ്ടി പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ഭിത്തിയിലെ ചെറിയ ക്രാക്കുകളും ഹോളുകളും അടയ്ക്കാനായി ശ്രദ്ധിക്കാം.
ബെഡ്റൂമുകളിലേക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വെൽവെറ്റ്,സാറ്റിൻ, അല്ലെങ്കിൽ സിൽക്ക് എമൽനുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ ഉപയോഗപ്പെടുത്തുന്നത് ഇന്റീരിയർ എലഗന്റ് ലുക്ക് കൊണ്ടു വരാനായി സഹായിക്കുന്നു.
പ്രധാനമായും ഇന്റീരിയർ ഉപയോഗങ്ങളെ മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരത്തിലുള്ള എമൽഷൻസ് നിർമ്മിക്കുന്നത്.
ഇവയിൽ തന്നെ ഹൈ അല്ലെങ്കിൽ മിഡ് ഷീൻ ഫിനിഷിൽ ഉള്ളവയും ലഭ്യമാണ്. പെയിന്റ് ചെയ്ത വാളുകൾക്ക് എല്ലാ കാലത്തും ഫിനിഷിംഗ് ലഭിക്കുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകേണ്ടതുണ്ട്.
മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും പെയിന്റ് ചെയ്ത ചുമരുകൾ വൃത്തിയാക്കാനായി ശ്രദ്ധിക്കുക.
സീലിങ്ങിന് വേണ്ടി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.
സീലിങ്ങുകൾക്ക് വേണ്ടി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ മാറ്റ് ഫിനിഷ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. റിഫ്ലെക്ട് ചെയ്യുന്ന രീതിയിലുള്ള പെയിന്റുകൾ ഇത്തരം ഭാഗങ്ങളിൽ നിന്നും ഒഴിവാക്കാനായി ശ്രദ്ധിക്കുക.
റിഫ്ലക്റ്റ് ചെയ്യുന്ന പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അത് മറ്റ് ഭാഗങ്ങളുടെ ഭംഗി കൂടി ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ഡീപ്പ് കളറിലുള്ള ഭിത്തികൾക്ക് മാറ്റ് ഫിനിഷ് പെയിന്റുകൾ തന്നെ തിരഞ്ഞെടുക്കേണ്ടി വരും.
ഡാർക്ക് നിറത്തിലുള്ള പെയിന്റുകൾ തിരഞ്ഞെടുക്കുന്നത് ഭിത്തിയിലെ ചെറിയ കുഴികൾ, പാച്ചുകൾ എന്നിവ തിരിച്ചറിയാതിരിക്കാനായി സഹായിക്കുന്നു.
എന്നാൽ മാറ്റ് ഫിനിഷ് പെയിന്റ് എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കില്ല എന്ന കാര്യം ഓർത്തിരിക്കുക. ബാത്റൂം, കിച്ചൻ എന്നിവിടങ്ങളിലേക്ക് സെമി ഗ്ലോസ് പെയിന്റുകളാണ് തിരഞ്ഞെടുക്കേണ്ടത്.
അന്തരീക്ഷ ഊഷ്മാവു കൊണ്ട് ചുമരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഈർപ്പം എന്നിവയെ കണ്ട്രോൾ ചെയ്യാനായി ഇത്തരം പെയിന്റുകൾക്ക് സാധിക്കുന്നു. മാത്രമല്ല ഇവ സർഫസുകൾക്ക് ഒരു ഷൈനിങ് ലുക്ക് നൽകുകയും ഫംഗസ് വളർച്ച കുറയ്ക്കുകയും ചെയ്യുന്നു.
സ്റ്റെയിൻ ഗാർഡ് ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ഇവ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അടുക്കളയിലെ ചുമരുകളിൽ കറ പിടിച്ചാലും അവ എളുപ്പത്തിൽ തുടച്ചു കളയാനായി സാധിക്കുന്നു.
കൂടുതൽ ഈർപ്പം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ വാട്ടർ ബിൽഡിങ് ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള പെയിന്റ് തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.
മെറ്റൽ വുഡൻ സർഫസുകളിലേക്ക് ഏറ്റവും അനുയോജ്യം ഗ്ലോസി ടൈപ്പ് പെയിന്റുകളാണ്. കുട്ടികളുടെ ബെഡ്റൂമിലെ ഫർണിച്ചറുകൾ, സ്റ്റഡി ടേബിൾ എന്നിവയ്ക്കെല്ലാം ഇത്തരം പെയിന്റ് നോക്കി തിരഞ്ഞെടുക്കാം.
ഇന്റീരിയർ പെയിന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്റ്റീരിയർ പെയിന്റുകളിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്.
സിലിക്കൺ അഡീറ്റീവ് ഉൾപ്പെടുന്ന കണ്ടംപററി പെയിന്റുകൾ ഭിത്തികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും വെള്ളത്തിൽ നിന്നുമുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
എക്സ്റ്റീരിയർ പെയിന്റുകളിൽ വിള്ളലുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ ക്രാക്ക് ബ്രിഡ്ജിങ് ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള പെയിന്റുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
പൊടിയിൽ നിന്നും സുരക്ഷ നൽകുന്ന ഡസ്റ്റ് ഗാർഡ് ടെക്നോളജിയിലുള്ള പെയിന്റുകളും ബർജർ പോലുള്ള കമ്പനികൾ ഇപ്പോൾ പുറത്തിറക്കുന്നുണ്ട്.
ചൂടിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിവുള്ള എക്സ്റ്റേണൽ പെയിന്റുകളാണ് നാനോ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നവ.
കെട്ടിടങ്ങൾക്ക് അവയുടെ സ്ട്രക്ച്ചറൽ പ്രൊട്ടക്ഷൻ ഉറപ്പു വരുത്തുന്നതിനും തുരുമ്പ് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി കാർബണേഷൻ റെസിസ്റ്റൻസ് ടൈപ്പ് പെയിന്റുകളും എക്സ്റ്റീരിയറിൽ ലഭ്യമാണ്.
ആവശ്യങ്ങൾ അറിഞ്ഞ് പെയിന്റ് തിരഞ്ഞെടുക്കാം, അതാണ് ശരിയായ രീതി.