കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്. സ്വന്തമായി വീട് നിർമ്മിക്കുമ്പോൾ കാറ്റിനും വെളിച്ചത്തിനും യാതൊരു കുറവും വരരുതെന്ന് നിർബന്ധമുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കൊല്ലം കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന റിട്ടയേർഡ് മിലിട്ടറി ഓഫീസർ സുനിലിന്റെയും കുടുംബത്തിന്റെയും വീട്.
പുതുമയ്ക്കും പഴമയ്ക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള ഡിസൈനാണ് വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
ബോക്സ് ടൈപ്പ് ഡിസൈൻ പിന്തുടർന്നു കൊണ്ട് മനോഹരമായ ഡിസൈനിൽ ചെയ്ത വീടിന്റെ കൂടുതൽ പ്രത്യേകതകൾ മനസ്സിലാക്കാം.
കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്, കൂടുതൽ വിശേഷങ്ങൾ.
പൂർണ്ണമായും സമകാലീന ശൈലിക്ക് മാത്രം പ്രാധാന്യം നൽകാതെ പഴമയുടെ കണ്ണികൾ കൂടി കോർത്തിണക്കി കൊണ്ടാണ് ഈയൊരു വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഈയൊരു രീതി നിലനിർത്താനായി ഡിസൈനിൽ സാധിച്ചിട്ടുമുണ്ട്. വീടിന്റെ ആകെ വിസ്തീർണ്ണം 2880 ചതുരശ്ര അടിയാണ്.
എലിവേഷനിൽ നൽകിയിട്ടുള്ള വെട്ട് കല്ല് ടെക്സ്ചർ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി സമ്മാനിക്കുന്നു.
സിറ്റൗട്ട്, ലിവിങ് ഏരിയ, പൂജാമുറി, കോർട്ടിയാട് , ഡൈനിങ് ഏരിയ, ബെഡ്റൂമുകൾ,കിച്ചൻ, വർക്കേരിയ എന്നിവയാണ് വീടിന്റെ താഴത്തെ നിലയിൽ നൽകിയിട്ടുള്ളത്.
വീടിന്റെ മുകൾഭാഗത്ത് ഒരു അപ്പർ ലിവിങ്ങിനും രണ്ട് കിടപ്പുമുറികൾക്കും ഒരു ബാൽക്കണിക്കും വേണ്ടി സ്ഥലം കണ്ടെത്തിയിരിക്കുന്നു.
അതോടൊപ്പം തന്നെ ഫസ്റ്റ് ഫ്ലോറിൽ നൽകിയിട്ടുള്ള ഓപ്പൺ ടെറസും വീട്ടിലേക്ക് വായുവിന്റെയും വെളിച്ചത്തിന്റെയും തോത് വർദ്ധിപ്പിക്കുന്നതിൽ പങ്കു വഹിക്കുന്നു.
റിട്ടയർമെന്റ് ലൈഫ് പൂർണമായും ആസ്വദിക്കുക എന്ന ഉദ്ദേശത്തോടെ കൂടി നിർമ്മിച്ചിരിക്കുന്ന ഈ ഒരു വീടിനായി ഉപയോഗിച്ചിരിക്കുന്ന ആശയം മകൻ ആദർശിന്റെതാണ്.
എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വീട് നിർമ്മിക്കാനായി സഹായിച്ചത് എറണാകുളത്തുള്ള ഹെവൻ നെസ്റ്റ് എന്ന ആർക്കിടെക്ചർ കമ്പനിയിലെ സ്മിത വർഗീസ്,രാജേഷ് ഋഷി എന്നീ ആർക്കിടെക്റ്റ്സാണ്.
കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.
സിറ്റൗട്ട് കടന്ന് വീടിനകത്തേക്ക് എത്തുമ്പോൾ ആദ്യം കാണുന്നത് പൂജാമുറിയാണ്. വീടിന്റെ ഓരോ മുക്കും മൂലയും വളരെയധികം ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.
വീട്ടിനകത്തേക്ക് വായുവും വെളിച്ചവും എത്തിക്കുന്നതിനായി ഒരു കോമൺ ഏരിയ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്.
ഒരു മാസ്റ്റർ ബെഡ്റൂം താഴത്തെ നിലയിലും മറ്റൊരു ബെഡ്റൂം മുകളിലത്തെ നിലയിലും നൽകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
മുകളിലത്തെ നിലയിൽ നൽകിയിട്ടുള്ള മാസ്റ്റർ ബെഡ്റൂമിന്റെ എടുത്തു പറയേണ്ട പ്രത്യേകത ജിപ്സം വർക്ക് ഉപയോഗിച്ചുള്ള പാനലിംഗും കർട്ടൻ തിരഞ്ഞെടുത്ത രീതിയുമാണ്.
ആവശ്യത്തിന് അനുസൃതമായി വാർഡ്രോബുകൾ കബോർഡുകൾ എന്നിവ സെറ്റ് ചെയ്ത് നൽകിയിട്ടുള്ള ബെഡ്റൂമിൽ കിംഗ് സൈസ് കട്ടിൽ കൂടി നൽകിയതോടെ പൂർണ്ണത കൈവരിച്ചു.
അകത്തളത്തിന് വിശാലത ലഭിക്കുന്നതിന് വേണ്ടി ഡൈനിങ്, ലിവിങ് എന്നിവയെ തമ്മിൽ പ്രത്യേകം ഡിവൈഡ് ചെയ്ത് നൽകിയിട്ടില്ല. ലിവിങ് ഏരിയയിലെ പ്രധാന അട്രാക്ഷനിൽ ഒന്ന് അവിടെ നൽകിയിട്ടുള്ള ആട്ട് കട്ടിലാണ്.
അതിന് പുറമേ ഒരു സോഫ കൂടി സെറ്റ് ചെയ്ത് നൽകി. മുകളിലെത്തെ നിലയിലേക്ക് പ്രവേശിക്കാനുള്ള സ്റ്റെയർ കേസ് ഡൈനിങ് ഏരിയയിൽ നിന്നാണ് തുടങ്ങുന്നത്. ഗ്ലാസ് ഉപയോഗപ്പെടുത്തിയാണ് സ്റ്റെയർ ഏരിയ നിർമ്മിച്ച് നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ തേക്കും ഉപയോഗപ്പെടുത്തി.
കിച്ചൻ ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളിലും ജിപ്സം സീലിംഗ് ചെയ്തത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. വെനീർ ഉപയോഗിച്ചാണ് ഇരു നിലകളിലും വാർഡ്രോബുകളും, ഷെൽഫുകളും സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.
വാതിലുകളിലും ജനാലകളിലും നൽകിയിട്ടുള്ള പാനലിങ് വർക്കും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
മിനിമലിസ്റ്റിക് രീതിയിൽ തിരഞ്ഞെടുത്ത ലൈറ്റുകൾ ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല. കൂടുതൽ വലിപ്പം നൽകി മോഡുലാർ കിച്ചൻ രീതിയാണ് അടുക്കളക്കായി ഉപയോഗിച്ചിട്ടുള്ളത്.
അടുക്കള നല്ല രീതിയിൽ ഓർഗനൈസ് ചെയ്യാൻ കബോർഡുകളോടൊപ്പം ഒരു ക്രോക്കറി ഷെൽഫ് കൂടി നൽകിയിട്ടുണ്ട്.
ഇവിടെ കൗണ്ടർ ടോപ്പായി ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്റീരിയറിൽ ഫ്ലോറിങ്ങിനായി ബാത്റൂം ഒഴികെയുള്ള ഭാഗങ്ങളിലേക്ക് മാർബിൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
വീട്ടിലേക്ക് പ്രവേശിക്കുന്ന മുറ്റം മുഴുവൻ നാച്ചുറൽ സ്റ്റോൺ നൽകി അവക്കിടയിൽ പുല്ല് പിടിപ്പിച്ചത് കൂടുതൽ മോടിനൽകുന്നുണ്ട്. വീടിനോട് ചേർന്ന് കാർ പോർച്ചു നൽകുന്നതിന് പകരമായി വേറിട്ട് നിൽക്കുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്.
അതിനായി ജി ഐ പൈപ്പും പോളി കാർബൺ ഷീറ്റുമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്, കാഴ്ചയിൽ നിറയ്ക്കുന്ന കൗതുകങ്ങൾ അത്ര ചെറുതല്ല.
House Owner: Sunil Kumar
Location :karunagapalli,Kollam
Square Feet: 2880
Architects: Rajesh Rishi, Smitha Varghese