ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാം.വീടിന്റെ ഇന്റീരിയറിൽ ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാൻ ആർക്കും ഒരു ശ്രമം നടത്തി നോക്കാവുന്നതാണ്.
ഇതിന് വലിയ ക്രിയേറ്റിവിറ്റിയുടെ ആവശ്യമൊന്നും വരുന്നില്ല. വളരെ കോംപ്ലിക്കേറ്റഡ് ആയ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി സിമ്പിൾ രീതിയിൽ ടെക്സ്ചേർ വർക്കുകൾ ചെയ്തെടുക്കാവുന്നതാ ണ്.
ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ കൂടുതൽ ആളുകളും സിമന്റ് ടെക്സ്ചേർ വർക്കുകൾ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. വ്യത്യസ്ത രീതിയിൽ സ്വന്തമായി ചെയ്യാവുന്ന ടെക്സ്ചർ വർക്ക് ഐഡികളെ പറ്റി വിശദമായി മനസ്സിലാക്കാം.
ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വളരെ ലളിതമായി ഇന്റീരിയർ വാളുകൾ ഡിസൈൻ ചെയ്യാൻ വ്യത്യസ്ത രൂപത്തിലുള്ള സ്റ്റെൻസിലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ആവശ്യമുള്ള ഭാഗത്ത് ഇവ ഒട്ടിച്ച് ഇഷ്ടമുള്ള നിറങ്ങൾ പെയിന്റ് ചെയ്തു ഉണങ്ങിയ ശേഷം പ്ലാസ്റ്റർ എടുത്ത് മാറ്റുമ്പോൾ ഉദ്ദേശിച്ച ഷെയ്പ്പ് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും.
മറ്റൊരു രീതി ചുമരിൽ ചെയ്തെടുക്കാവുന്ന മൊട്ടിഫ് പ്രിന്റുകളാണ്. ഇവ ചെയ്യാനായി ഫോം ബോർഡ് വാങ്ങി അതിൽ ഇഷ്ടമുള്ള ഷേയ്പ്പ് വരച്ച് മുറിച്ചെടുക്കുന്ന രീതിയാണ്.
നേരത്തെ പറഞ്ഞ സ്റ്റെൻസിലുകൾ ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇവയും ചെയ്തെടുക്കുന്നത്.
എന്നാൽ സ്റ്റെൻസിലുകൾക്ക് വേണ്ടി പ്രത്യേകമായി പണം ചിലവഴിക്കേണ്ടി വരുന്നില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ട കാര്യം.
സ്വന്തം ക്രിയേറ്റിവിറ്റിക്ക് അനുസൃതമായി വ്യത്യസ്ത ഷേയ്പ്പുകൾ ഫോം ബോർഡിൽ മുറിച്ചെടുത്ത് ചുമരിൽ പതിപ്പിച്ച് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
ചുമരിൽ നൽകിയിട്ടുള്ള അതേ പെയിന്റിന്റെ നിറമോ വ്യത്യസ്ത നിറമോ നൽകി ഇവ കൂടുതൽ ഭംഗിയാക്കുകയും ചെയ്യാം.
ഉദാഹരണത്തിന് ഡാർക്ക് ബ്രൗൺ നിറത്തിലുള്ള ചുമരുകളിൽ ഇലകളുടെ ആകൃതിയിലുള്ള മോട്ടിഫ് പ്രിന്റ് നൽകുമ്പോൾ അവയ്ക്ക് ഗ്രീൻ നിറം ഉപയോഗപ്പെടുത്താം.
കൃത്യമായ രീതിയിൽ തന്നെ പ്രിന്റുകൾ ലഭിക്കുന്നതിനായി ചുമരുകളിൽ ഒട്ടിച്ചു വയ്ക്കാവുന്ന പ്ലാസ്റ്റർ ഫോം ബോർഡിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
പ്രിന്റ് പതിച്ച ശേഷം അവ റിമൂവ് ചെയ്തു നൽകുകയും ചെയ്യാം.
ഫോം ബോർഡ് ഉപയോഗപ്പെടുത്തുമ്പോൾ.
ഇഷ്ടമുള്ള പ്രിന്റുകൾ ഫോം ബോർഡിൽ കട്ട് ചെയ്ത് എടുത്ത ശേഷം ആവശ്യമുള്ള ഭിത്തിയിൽ കൊണ്ടു പോയി വാൾ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച് വയ്ക്കുകയോ, അതല്ലെങ്കിൽ നേരിട്ട് ഫിക്സ് ചെയ്ത് നൽകുകയോ ആവാം.
സാധാരണയായി ഫോം ബോർഡ് ഉപയോഗപ്പെടുത്തി ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ മുക്കാൽ ഇഞ്ച് കനത്തിലാണ് പെയിന്റ് അടിച്ചു നൽകുന്നത്.
അത്യാവശ്യവും നല്ല രീതിയിൽ പൊന്തി നിൽക്കുന്ന പ്രതലങ്ങളിൽ മാത്രമാണ് ഇത്തരം പ്രിന്റുകൾ നൽകി കഴിഞ്ഞാൽ അവ ഹൈലൈറ്റ് ചെയ്തു കാണിക്കാനായി സാധിക്കുകയുള്ളൂ.
ഒരു നിറത്തിലുള്ള പെയിന്റും മോട്ടിഫ്പ്രിന്റും ഉപയോഗിക്കുമ്പോൾ അവയ്ക്ക് ഭംഗി എടുത്തു കാണിക്കാൻ സാധിക്കണമെന്നില്ല.
ആവശ്യമുള്ള നിറത്തിലുള്ള പെയിന്റ് ചെയ്തതിനു ശേഷം സ്റ്റെൻസിൽ എടുത്ത് മാറ്റിക്കഴിയുമ്പോൾ ഉദ്ദേശിച്ച രീതിയിൽ തന്നെ പ്രിന്റ് ചുമരിൽ പതിഞ്ഞിട്ടുണ്ടാവും.
വ്യത്യസ്ത നിറങ്ങളിൽ നൽകിയ മോട്ടിഫ് പ്രിന്റുകൾ കൂടുതൽ ആകർഷകമാക്കാൻ ലേ ഔട്ട് മറ്റൊരു നിറത്തിൽ നൽകാവുന്നതാണ്.
വ്യത്യസ്ത ടെക്സ്ചർ വർക്കുകൾ ഭിത്തികൾ കൂടുതൽ മനോഹരമാക്കാനായി ഈ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അത്യാവശ്യം നല്ല രീതിയിൽ വരയ്ക്കാൻ അറിയുന്നവർക്ക് സ്വന്തമായി പെൻസിൽ ഉപയോഗിച്ച് ചുമരിൽ വരച്ചും പെയിന്റ് ചെയ്തു വാളുകൾ കൂടുതൽ ഭംഗിയാക്കാൻ സാധിക്കുന്നതാണ്.
ഇഷ്ടമുള്ള നിറങ്ങൾ മിക്സ് ചെയ്തും, ഒരേ നിറം ഉപയോഗപ്പെടുത്തിയുമെല്ലാം തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി നിറങ്ങളും തിരഞ്ഞെടുക്കാം.
വീടിന്റെ ലിവിങ് ഏരിയ ബെഡ്റൂമിൽ ഹൈലൈറ്റ് ചെയ്യുന്ന വാൾ, വാഷ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ ചിലവ് ചുരുക്കി വ്യത്യസ്ത രീതിയിൽ മോടിഫ് പ്രിന്റ് ചെയ്തെടുക്കാം.
സ്വന്തമായി വരച്ചെടുത്ത പ്രിന്റുകൾ ചുമരിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവർക്ക് റെഡിമെയ്ഡ് സ്റ്റേൻസിലുകൾ പെയിന്റ് കടകളിൽ നിന്നും വാങ്ങി ഉപയോഗപ്പെടുത്താവുന്നതാണ്.
ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.